“ശെരിയാ ശെരിയാ” ചെറിയ ചമ്മലോട് കൂടി അവൻ പറഞ്ഞു.
രണ്ട് പേരും നേരെ ഒരു ടേബിളിൽ പോയി ഇരുന്നു, അവൾ അപ്പൊ തന്നെ ഫോൺ എടുത്ത് അതിൽ കളിച്ച് തുടങ്ങി. എന്ത്, എങ്ങനെ തുടങ്ങണം എന്ന് ഒരു എത്തും പിടിയും ഇല്ലാതെ സാം അവിടെ ഇരുന്നു.
“സർ, ഓർഡർ പ്ളീസ്”
“ഇവിടുത്തെ ഏറ്റവും എക്സ്പെൻസിവ് ആയിട്ട് ഉള്ള ഡിഷ് ഏതാണ് ?” കുറച്ച് ജാഡ ഇട്ട് സാം ചോദിച്ചു.
“സർ ഉദേശിച്ചത് എക്‌സ്‌ക്ല്യൂസീവ് ആയിട്ട് ഉള്ള ഡിഷ് അല്ലെ” വെയ്റ്റർ വിനീത പൂർവം ചോദിച്ചു, പിന്നെ അയാൾ ക്യാഷിറിനെ നോക്കുന്നതും കണ്ടു. അവർ തന്നെ സഹായിക്കാൻ വേണ്ടി എന്തോ ചെയുന്നതാണ് എന്ന് അവനെ മനസ്സിലായി. സാം അയാൾ നേരത്തെ പറഞ്ഞ കാര്യം ശെരി വെച്ചു, ശേഷം ഓർഡറും വെച്ചു.
“ഞാൻ ഒന്ന് ഹാൻഡ് വാഷ് ചെയ്തിട്ട് വരാം…” എന്നും പറഞ്ഞ് അലൈല പോയി. ഇതേ സമയം സാം ആ വൈറ്ററിനെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കി.
“സർ, ഇമ്പ്രെസ്സ് ചെയാൻ നോക്കുമ്പോ വെറുതെ പൈസ ഉണ്ട് എന്ന് കാണിച്ചത് കൊണ്ട് കാര്യമില്ല, കുറച്ച് സ്റ്റാൻഡേർഡ് കൂടി ഉണ്ട് എന്ന് കാണിച്ചാലേ കാര്യം ഉള്ള” ആ വെയ്റ്റർ പറഞ്ഞു. സമീർ ഒരു ഞെട്ടലോട് കൂടി അവനെ നോക്കി.
“സോറി, സാറിന് സ്റ്റാൻഡേർഡ് ഇല്ല എന്നല്ല… എക്സ്പെൻസിവ് എന്ന് പറഞ്ഞ വല്ല വില്ല കൂടിയത്, എക്‌സ്‌ക്ല്യൂസീവ് എന്ന് പറഞ്ഞാലും ചിലവ് കൂടിയത് ആണ് പക്ഷെ കുറച്ചും കൂടി സ്പെഷ്യലും, അധികമായി ആരും ഓർഡർ ചെയ്യാത്തതും. ഇങ്ങനെ ഉള്ള വാക്കുകൾ കേൾക്കുമ്പോഴും പിന്നെ ഫുഡ് വന്ന് കഴിഞ്ഞാലും അവരുടെ ഉള്ളിൽ നമ്മളെ പറ്റി ഒരു മതിപ് ആയിരിക്കും” വെയ്റ്റർ പറഞ്ഞു.