“മൈരാ ആവിശ്യം ഇല്ലാത്ത വർത്തമാനം വേണ്ടാ… നിന്നോട് ഇതൊക്കെ പറയാൻ വന്ന എന്നെ പറഞ്ഞ മതി” എന്നും സമീർ അവിടെ നിന്നും എണീക്കാൻ തുടങ്ങി. അപ്പൊ തന്നെ ജോയൽ അവനെ പിടിച്ച് അവൈഡ് ഇരുത്തി.
“എന്റെ പൊന്ന് ചേട്ടായി എനിക്ക് തന്നെ ഒന്നും ശെരിയാവുന്നില്ല… അതിന്റെ ഇടയിൽ കൂടി ചേട്ടായി ഞാൻ ചെയ്യുന്നതിനെ കാലും വല്യ പൊട്ടത്തരങ്ങൾ ചെയ്ത് വെച്ചാലോ… അത് പോട്ടെ എന്നിട്ട് അവിടെ എന്താണ് ഉണ്ടായത്”
കഫെയിൽ അന്ന് സംഭവിച്ചത്
“ഇക്ക നേരത്തെ വന്നോ. ഞാൻ തന്നെ 5-10 മിനിറ്റ് നേരത്തെ ആണലോ” സ്കൂട്ടറിൽ കഫെയുടെ മുന്നിൽ വന്ന് ഇറങ്ങിയ ഉണ്ടനെ സമീറിന് കണ്ട അലൈല പറഞ്ഞു.
“ഞാൻ അങ്ങനെ ആണ്, കുറച്ച് നേരത്തെ എത്തിയാലും പ്രെശ്നം ഇല്ല ഒരിക്കലും ലേറ്റ് ആവരുത്, എന്റെ അതെ പോളിസി ആണ് നിനക്കും എന്ന് തോന്നുന്നു… വാ കേറാം” സാം പറഞ്ഞു. അവൻ കഫെയുടെ ഡോർ അവൾക്ക് കേറാൻ കൂടി ആയിട്ട്
“ഇക്കക്ക് പിന്നെ കാര്യങ്ങൾ ഒക്കെ അറിയുന്നത് കൊണ്ട് കുഴപ്പമില്ല, അല്ലെങ്കിൽ എനിക്ക് കല്യാണം കഴിക്കാൻ ഭയങ്കര ആഗ്രഹം ആയത് കൊണ്ടാണ് വരുന്നത് എന്നൊക്കെ തോന്നും” അലൈല പറഞ്ഞു. അത് കേട്ടതും അവന്ടെ കയ്യിന് പിടിച്ച് നിന്ന ഡോർ വിട്ട് പോയി, അത് അവളുടെ തോളിൽ തട്ടുകയും ചെയ്തു. അവൾ അവനെ ഒന്ന് സൂക്ഷിച്ച് നോക്കി, അറിയാതെ പറ്റിയത് ആണ് എന്നർത്ഥത്തിൽ അവൻ കൈ കൊണ്ടും കണ്ണ് കൊണ്ടും കാണിച്ചു.
“നമ്മക്ക് ആ കോർണറിൽ ഉള്ള സീറ്റിൽ ഇരിക്കാം, അതാവുമ്പോ കുറച്ച് പ്രൈവസി ഉണ്ടാവും” സാം പറഞ്ഞു.
“അതിന് ഇവിടെ നമ്മൾ രണ്ടാളും അല്ലാതെ വേറെ ആരും ഇല്ലാലോ, എവിടേലും ഇരുന്ന പോരെ” അവൾ ചോദിച്ചു.