അച്ഛൻ അറിയോ…… ആദ്യം തന്നെ വന്നത് ആ ചോദ്യമാണ് എൻറെ വായിൽ.
അറിഞ്ഞില്ലെങ്കിൽ ഇപ്പോൾ എന്താ.. എന്നെ മൂക്കിൽ വലിച്ചു കയറ്റുമോ..ഹും….. അവൾ ചോദിച്ചു.
ദേ അച്ഛൻ…… ഞാൻ അല്പം പേടിയോടെ പറഞ്ഞതും… എൻറെ മേത്ത് നിന്നും ഒറ്റ ചാട്ടത്തിന് അവൾ താഴെ എത്തി.
.. ഞാൻ ഓടി.. അച്ഛനെ കാണാൻ തിരിഞ്ഞുനോക്കിയ അവൾ കാണുന്നത് ഓടുന്ന എന്നെ.. അവളും എൻറെ പിറകെ ഓടി.. ഞാൻ അമ്മയുടെ പിന്നിലൊളിച്ചു.. അമ്മ സ്ഥിരം കുലുങ്ങിച്ചിരി തുടങ്ങി.. എൻറെ നെഞ്ചോളം പോലും പൊക്കം ഇല്ലാത്തവൾക്ക് കൈനീട്ടി എന്നെ പിടിക്കാൻ സ്വാഭാവികമായിട്ടും പറ്റില്ലല്ലോ.. അതു ചൂഷണം ചെയ്തു കൊണ്ട് അവളെ ഞാൻ പറ്റിച്ചു… അവസാനം തളർന്ന് സോഫയിൽ വീണപ്പോൾ കൂടെ അവളും എൻറെ മേത്തേക്ക് വലിഞ്ഞു കയറി എന്നെ അള്ളിപ്പിടിച്ചു കിടന്നു… പൊട്ടിച്ചിരികൾ.. തമാശകൾ.. അവളുടെ കുന്നോളം വിശേഷങ്ങൾ.. രാത്രി ആയതുപോലും അറിഞ്ഞില്ല.
അതിനിടയിൽ എല്ലാം ചേച്ചിയുടെ മുറിയിലേക്ക് എൻറെ കണ്ണുകൾ നീളുന്നുണ്ടായിരുന്നു.
മുറിയിൽ പോയി ബാൽക്കണിയിൽ നിന്ന് ഒരു സിഗരറ്റും വലിച്ച ശേഷം ഭക്ഷണം കഴിക്കാനായി താഴെ എത്തിയതും കണ്ടു ചേച്ചിയുടെ മുറിയിൽ നിന്നും ഇറങ്ങിവരുന്ന കുഞ്ഞു… പുറകെ ചേച്ചിയും.
രണ്ടുപേരും മുട്ടുവരെ നീളമുള്ള പാവാടയും ടോപ്പും ആണ് വേഷം.. അതിൽ കുഞ്ഞു വീണ്ടും ഒരു കൊച്ചു കുട്ടി ആയതുപോലെ തോന്നി എനിക്ക്.
നോക്കുന്നില്ല.. എന്നെ ഒന്ന് നോക്കുന്ന പോലുമില്ല.. ഒന്നുമില്ലെങ്കിലും അവളുടെ ജീവൻ രക്ഷിച്ചതല്ലേ.. മൗനം പിടിച്ച് അവൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു… ഞാനും അമ്മയും കുഞ്ഞുവും പലതരം തമാശകളും കാര്യങ്ങളുമായി കഴിച്ചു തീർത്തു.