ഒരു ബാക്ക് പാക്ക് സോഫയിലേക്ക് പറക്കുന്നത് കണ്ടതും എനിക്ക് ചിരി വന്നു.. എൻറെ മുന്നിൽ രണ്ടടി എത്തിയതും ആ കുഞ്ഞു കാലുകൾ നിലത്ത് അമരുന്നത് ഞാൻ നോക്കിയപ്പോഴേക്കും കക്ഷി എൻറെ അരക്കെട്ടിലേക്ക് പറന്നു കയറി ഇരുകാലുകളും വട്ടം പുറകിലേക്ക് ഇട്ടുകൊണ്ട് എൻറെ കഴുത്തിൽ ചുറ്റിപ്പിടിച്ച് എൻറെ മുഖം ആകെ ഉമ്മകൾ കൊണ്ട് മൂടുവൻ തുടങ്ങിയിരുന്നു.
കഷ്ടി 5 അടി മാത്രം ഉയരമുള്ള എൻറെ കുഞ്ഞിയെ ഞാൻ എന്നിലേക്ക് പൊത്തിപ്പിടിച്ചു.. അപ്പോഴും അവളുടെ ചുണ്ടുകൾ എൻറെ മുഖത്തും മൂക്കിലും ചുണ്ടിലും എന്നില്ല അവൾക്ക് തോന്നുന്നിടത്തെല്ലാം പാഞ്ഞു നടക്കുകയായിരുന്നു.
അല്പം കഴിഞ്ഞതും അവൾ തളർന്നത് പോലെ മുഖം പിന്നോട്ടേക്ക് വലിച്ചു എൻറെ മുഖത്തേക്ക് നോക്കി.
നിഷ്കളങ്കമായ മുഖം.. വിടർന്ന പൂച്ച കണ്ണുകൾ.. കുഞ്ഞു ചുണ്ടുകൾ.. കുഞ്ഞു മുഖത്തിന് ഭംഗി കൂട്ടുമ്പോൾ പോലെ വരച്ചു വച്ചതു പോലെയുള്ള പുരികം.. മുടി നെറ്റിയിലേക്ക് വെട്ടി ഇട്ടിരിക്കുന്നു.. പുറകിലേക്ക് കെട്ടിയും വച്ചിട്ടുണ്ട്.
ചിറക്കലെ ഏറ്റവും ഇളയ സന്തതി.
അമ്മയുടെ അതേ നിറവും അതേ മുഖവും.. പക്ഷേ ചെറുതാണ് എന്നുമാത്രം.. ഒറ്റനോട്ടത്തിൽ ആരു കണ്ടാലും ഒരു ഒൻപതാം ക്ലാസ്സിലോ മറ്റോ പഠിക്കുന്ന കുട്ടിയാണെന്ന് തോന്നു.. പക്ഷേ ഡിഗ്രി ഒന്നാംവർഷമാണ്.
എന്താടി കുഞ്ഞു.. വൈകിയോ ഇന്ന്….. അവളുടെ മൂക്കിൽ മൂക്ക് ഇട്ടുവരച്ചുകൊണ്ട് ഞാൻ ചോദിച്ചു.
ഡാൻസ് പ്രാക്ടീസ് ഉണ്ടായിരുന്നു……. കൊച്ചു കുട്ടികളുടെ ശബ്ദത്തിൽ അവൾ പറഞ്ഞു.