വട്ട മുഖവും തുടുത്ത കവികളും ഉണ്ടക്കണ്ണും.. വളരെ നേർത്ത പുരികവും.. ആരു കണ്ടാലും ഒന്നു നോക്കി നിന്നു പോകുന്ന സൗന്ദര്യവും അമ്മയ്ക്ക് ഉണ്ട്.
അതുകൊണ്ടായിരിക്കും കാലമാടൻ തന്തപ്പടി പതിനാറാം വയസ്സിൽ അമ്മയെ കെട്ടി ഇവിടെ കൊണ്ടുവന്നത്.
പതിനേഴാം വയസ്സിൽ ചേച്ചി ഉണ്ടായി. 23 വയസ്സിൽ ഞാനും.
വാടാ.. എന്തൊക്കെയാ എൻറെ കുട്ടിക്ക് ഉണ്ടാക്കി വച്ചിട്ടുള്ളത്.. കഴിക്കാം……. അമ്മ മാറത്തു നിന്നും മാറിപ്പോയ സാരി അലക്ഷ്യമായി ഇട്ടുകൊണ്ട് പറഞ്ഞു എഴുന്നേറ്റു.
അവൾക്ക് എങ്ങനുണ്ട് അമ്മെ….. കൂടെ എഴുന്നേൽക്കുമ്പോൾ ഞാൻ ചോദിച്ചു.
ഉറക്കമാണ്.. എൻറെ കുട്ടിയെ അല്ലാ എന്നു തോന്നൂ.. പാവം…….. അമ്മ വേദനയോടെ പറഞ്ഞുകൊണ്ട് എന്റെ കൈയും ചുറ്റിപ്പിടിച്ച് നടന്നു.
കോളേജിലെ കഥകളും.. അതിൻറെ റെ കൂടെ തള്ളും.. എന്റെ വളിച്ച കോമഡിക്ക് ചിരിച്ചും.. ഇരുന്ന അമ്മയെ നോക്കി.. അമ്മ ഉണ്ടാക്കിയ നാടൻ ഫുഡ് ഞാൻ ആസ്വദിച്ചു കഴിച്ചു.
ഭക്ഷണം കഴിഞ്ഞ് ഞാൻ അൽപനേരം ഉറങ്ങിക്കിടക്കുന്ന അല്ലിയെ നോക്കിയിരുന്നു…. പഴയ ഓർമ്മകൾ.. വേദന.. കണ്ണൂ നിറഞ്ഞപ്പോൾ അമർത്തിത്തുടച്ച് വേഗത്തിൽ ഞാൻ വെളിയിലേക്ക് ഇറങ്ങി.
സോഫയിൽ അമ്മയുടെ മടിയിൽ കിടന്നുകൊണ്ട് അമ്മയുടെ പരിഭവങ്ങളും പരാതികളും വിശേഷങ്ങളും കേട്ടിരിക്കെ… മുൻ വാതിലിൽ നിന്നും ഒരു കാറിച്ച കേട്ട എൻറെ കണ്ണുകൾ വിടർന്നു. അമ്മയുടെ ചൊടികളിലും ഒരു പുഞ്ചിരി വിടർന്നു… ഞാൻ എഴുന്നേറ്റു നിന്നു നേരെ നോക്കി.. എൻറെ കൈകൾ ഇരുവശത്തേക്കും വിടർത്തി.