എൻറെ മേലെ കിടന്നു മാതൃവാത്സല്യത്തിന്റെ പരാക്രമം തീർത്തതും എൻറെ നെഞ്ചിൽ കവിൾ പതിപ്പിച്ച അമ്മ അങ്ങനെ കിടന്നു.
എൻറെ കുട്ടി.. ഇനിയെങ്ങും പോകണ്ടാട്ടോ.. നീയില്ലാതെ അമ്മയ്ക്ക് വയ്യടാ…… വിതുമ്പുന്ന സ്വരം… എൻറെ നെഞ്ച് നീറി.. അമ്മ ഉള്ളതുകൊണ്ടാണ്.. പിന്നെ അവളും.. അല്ലെങ്കിൽ വരില്ലായിരുന്നു ഈ നാട്ടിലേക്ക്.
അച്ഛൻറെ വിഴുപ്പുകൾ ചുമക്കേണ്ടി വരുന്ന ഒരു മകൻറെ വേദന…
ഞാന് ഇനിയെങ്ങും പോണില്ല അമ്മേ.. എൻറെ മുത്തിനെ വിട്ട് ഞാൻ എവിടെ പോകാൻ…. അതുകേട്ട് മുഖമുയർത്തിയ അമ്മയുടെ നെറ്റിയിൽ ഞാൻ അമർത്തി മുത്തമിട്ടു.
എനിക്കറിയാം.. എൻറെ കുട്ടിക്ക് ഇവിടെ നിൽക്കാൻ താല്പര്യം ഇല്ലെന്നു.. പക്ഷേ……… അമ്മ ഒന്ന് പുഞ്ചിരിച്ചു. വേദനയിൽ കലർന്നൊരു പുഞ്ചിരി… അമ്മയെ ഞാൻ എന്നിലേക്ക് ഒന്നുകൂടി അമർത്തിപ്പിടിച്ചു.
എൻറെ മുത്ത് ഒന്ന് തടിച്ചോ…… ഞാൻ കളിയാക്കി ചോദിച്ചു.
പോടാ പോടാ.. നീ പറഞ്ഞതുപോലെ ഞാൻ വർക്കൗട്ട് ഒക്കെ ചെയ്യുണുണ്ട്…… അതു കേട്ടതും കള്ള ദേശത്തോടെ അമ്മ പറഞ്ഞു.
പക്ഷേ ഭാരം അല്പം കൂടിയ പോലെ……. ഞാൻ ശരീരം ഒന്ന് ഇളക്കി അമ്മയെ കുലുക്കി കൊണ്ട് പറഞ്ഞു.
അത് എൻറെ പൊന്നുമോൻ അങ്ങ് സഹിച്ചോ.. നീ വളർന്ന് വലുതായി ഭാരം കൂടിയിട്ടും ഞാൻ കുറെ എടുത്തോണ്ട് നടന്നതാ.. എനിക്ക് പരാതി ഒന്നും ഇല്ലായിരുന്നല്ലോ…….. അമ്മ കളിയാക്കിക്കൊണ്ട് പറഞ്ഞു.
ഞാൻ അമ്മയെ ഉറ്റു നോക്കി.. പത്തു ആയുസ്സിനുള്ളത് ഈ വലിയ തറവാട്ടിനുള്ളിൽ കരഞ്ഞു തീർത്തിട്ടുണ്ട് പാവം.. എന്നിട്ടും നഷ്ടപ്പെടാത്ത ഐശ്വര്യവും സൗന്ദര്യവും ആണ് എൻറെ അമ്മയ്ക്ക്.