അമ്മ നിലവിളിച്ചുകൊണ്ട് അച്ഛൻറെ കയ്യിൽ പിടിക്കുന്നുണ്ട്.
അല്ലി കയ്യും കാലും ഇട്ട് അടിച്ചു ശ്വാസത്തിനുവേണ്ടി പിടയ്ക്കുന്നത് കണ്ടതും.. തന്ത എന്നെ കൊല്ലും ആണെങ്കിൽ കൊല്ലട്ടെ എന്ന് ചിന്തിച്ചുകൊണ്ട്.. ഞാൻ കുതിച്ചു.
അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ച അച്ഛൻറെ കൈത്തണ്ടയിൽ ഞാനെൻറെ വലതു കരം ചുറ്റിപ്പിടിച്ചു… സർവ്വശക്തിയും എടുത്തു ശക്തമായി ഞെരിച്ചതും..ഫ്ഥും.. എന്നൊരു ശബ്ദത്തോടെ അല്ലി ചന്തിയും കുത്തി നിലത്ത് വീണു.. ഞാൻ അവളെ നോക്കിയപ്പോൾ കണ്ണൊക്കെ തുറിച്ച് ശ്വാസത്തിനു വേണ്ടി കിടന്നു പിടച്ചുകൊണ്ട് ശക്തമായി ആഞ്ഞ് ശ്വാസം വലിക്കുകയാണ്.
ഒരു മുരൾച്ച എൻറെ പിന്നിൽ നിന്നും കേട്ടതും.. ഏക മകനെ അച്ഛൻ കൊല്ലുമോ.. ഇല്ലായിരിക്കും എന്ന് ശുഭപ്രതീക്ഷയിൽ വരണ്ട തൊണ്ടയുമായി ഞാൻ തിരിഞ്ഞുനോക്കി.
മൂത്രവും തീട്ടവും ഒരുമിച്ചു പോകാതെ ഞാൻ നിന്നു വിറച്ചു.. ശരിക്കും നല്ലൊരു വളി വിടാൻ തോന്നുന്നുണ്ട്.. തന്ത എന്നെ ആ ചുവപ്പു പടർന്ന കണ്ണുകൾ കൊണ്ട് കൊല ചെയ്യുകയാണ്.
അവള് ചത്തുപോകും.. അച്ഛൻ ജയിലിലും……. ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞു.
അച്ഛൻ മുരണ്ടുകൊണ്ട് എന്നെയും താഴെ കിടക്കുന്നവളെയും മാറിമാറി നോക്കി.. ശേഷം സ്വന്തം കൈത്തണ്ടയിൽ ഒന്നു നോക്കി.. അതുകഴിഞ്ഞ് എൻറെ മുഖത്തേക്ക് ഒരു നോട്ടം നോക്കി… ഞാൻ തണുത്തുറഞ്ഞുപോയി… എൻറെ വലതു കയ്യിലേക്കും അച്ഛൻ ഒന്നു നോക്കി… അത് വെട്ടിയെടുക്കും എന്നൊരു ധ്വനി ആ നോട്ടത്തിൽ ഉണ്ടെന്നു തോന്നി എനിക്ക്.