മൗനം ആയിരുന്നു അമ്പലത്തിൽ ചെല്ലുന്നത് വരെ.. എന്നാൽ വിരലുകൾ പരസ്പരം കഥ പറയുന്നുണ്ടായിരുന്നുവോ….. പൂജാരി മൈരൻറെ പതിവ് ജാഡയും കുശലാന്വേഷണങ്ങളുടെ അവരാആതവും വെറുപ്പിക്കൽ ആയിരുന്നെങ്കിലും…. അമ്പലത്തിനു മുന്നിലെ ചുറ്റുവിളക്കിന്റെ ദീപത്തിൻറെ പ്രകാശത്തിൽ ചേച്ചിയുടെ കൈകൂപ്പി അല്പം മുഖം കുനിച്ചു നിന്നു പ്രാർത്ഥിക്കുന്ന രൂപം ഞാൻ മനസ്സിൽ എന്നെന്നും മായാതെ എടുത്തുവച്ചു… മറ്റൊരാളുടെ അല്ലാതെ ചേച്ചിയെ വീണ്ടും ഇങ്ങനെ കാണാൻ പറ്റും എന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല.
കണ്ണ…… പാടവരമ്പിലൂടെ നടക്കുമ്പോൾ ചേച്ചി വിളിച്ചു.
ഞാനൊന്നും മൂളി.
എന്തു രസാല്ലേ…… ചേച്ചി ഒരു ആഹ്ലാദത്തോടെ പറഞ്ഞതും ഞാൻ ഒന്ന് നോക്കി.. ചേച്ചിയുടെ മുഖത്ത് പഴയ തിളക്കം..
എനിക്ക് ഒരുപാട് സന്തോഷായി…… ചേച്ചിയുടെ വിരലുകളിലൂടെ വിരൽ വെറുതെ ചലിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
ഞാൻ ഡിവോഴ്സ് ആവുന്നതിനോ….. പെട്ടെന്ന് ചേച്ചി ചോദിച്ചതും ഞാൻ എന്തു പറയണം എന്നറിയാതെ പതറി… വൈകിട്ട് വീശി അടിക്കുന്ന പാലക്കാടൻ തണുത്ത കാറ്റിൽ മുഖത്തേക്ക് വീഴുന്ന മുടികൾ ഒതുക്കിക്കൊണ്ട് കുസൃതി നിറഞ്ഞ ഒരു ഭാവത്തോടെ ചേച്ചി എന്നെ നോക്കി.
അതല്ല.. ഇങ്ങനെ വീണ്ടും നടക്കാൻ പറ്റിയതിന്…… ഞാൻ പറഞ്ഞു ഒപ്പിച്ചു.
ഉം..മം.. എനിക്കും…… ചേച്ചി എന്നിലേക്ക് ഒന്ന് ചേർന്നു.
എൻറെ ശരീരം ചെറുതായി ഒന്ന് വിറച്ചു…. പാടത്തിന്റെ നടുവിലെ വരമ്പിലൂടെ ഞങ്ങൾ നടന്നു നീങ്ങി.