തിരിഞ്ഞു ഇറങ്ങുന്നതിനു തൊട്ടുമുന്ന് പെട്ടെന്ന് വെട്ടിത്തിരുന്നുകൊണ്ട് ഞാൻ ചേച്ചിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു… അപ്പോൾ വായും പൊളിച്ചു എന്നെ നോക്കുന്ന ചേച്ചിയുടെ മുഖം കണ്ട് എനിക്ക് ചിരി പൊട്ടി.. ഞാനൊന്നു പുഞ്ചിരിച്ചുകൊണ്ട് അതും കടിച്ചുപിടിച്ച് ആരെങ്കിലും ഉണ്ടോ എന്ന് നിരീക്ഷിച്ചതിനു ശേഷം വേഗത്തിൽ അവിടെ നിന്നും ഇറങ്ങി.
പിന്നീട് അങ്ങോട്ട് ഒരു തിടുക്കം ആയിരുന്നു എല്ലാത്തിനും… തന്ത ടാക്സ് വെട്ടിച്ച് ഒളിപ്പിച്ചു വച്ചിരിക്കുന്ന പത്തായപ്പുരയിലെ രഹസ്യ അറയിൽ പണ്ടുണ്ടാക്കി വെച്ചിട്ടുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി കയറി അതിൽ നിന്നും കുറച്ച് പണവും എടുത്ത് നേരം മുറിയിൽ പോയി എൻറെ പഴയ ഒരു മൊബൈലും എടുത്ത് അതിൽ എൻറെ നമ്പറും സേവ് ചെയ്തു വീട്ടിൽ നിന്നും ഇറങ്ങി അപ്പുവിനെ കണ്ടു പുതിയൊരു സിം എടുക്കാനും ചട്ടം കിട്ടി. ആ നമ്പർ എനിക്ക് അയക്കാനും പറഞ്ഞതിനുശേഷം എല്ലാ സാധനങ്ങളും അവനെ ഏൽപ്പിച്ചു… കൂട്ടത്തിൽ ചേച്ചിക്ക് കുറച്ചു വസ്ത്രങ്ങളും വാങ്ങാൻ അവനെ പറഞ്ഞൽപ്പിച്ചു.
ശേഷം നേരെ വീട്ടിലേക്ക് വിട്ടു.
🌹🌹🌹
എന്തായിരിക്കും കുഞ്ഞു ഞങ്ങൾ അമ്പലത്തിൽ പോകുന്നു എന്നു പറഞ്ഞിട്ട് വാശി പിടിക്കാതെ ലാപ്ടോപ്പിൽ മുഖവും പൂഴ്ത്തി ഇരുന്നത് എന്ന ചിന്തയിൽ ഞാൻ ചേച്ചിയെ നോക്കി നിന്നു.
കയ്യിൽ ഒരു കൂടെയും പിടിച്ചുകൊണ്ട് ഇറങ്ങിവരുന്ന എൻറെ പ്രണയത്തെ ഞാൻ നോക്കി നിന്നു… ചുവന്ന ദാവണി തന്നെ… ഒരു പുഞ്ചിരിയോടെ കൈകൾ കോർത്ത് പിടിച്ചു ഞങ്ങൾ നടന്നു.