ഞാൻ.. എന്തു വിളിക്കാ…. നേർത്തൊരു ശബ്ദം.. അതിലൊരു വിറയൽ.
ഞാൻ ചേച്ചിയുടെ അനിയൻ അല്ലേ.. ചേച്ചി ഇഷ്ടമുള്ളത് വിളിച്ചോ…… ഞാൻ പറഞ്ഞു… ഇതാണോ ഇവിടത്തെ വലിയ പ്രശ്നം എന്നെനിക്ക് തോന്നാതിരുന്നില്ല.
ചേച്ചി എൻറെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ആലോചിച്ചുകൊണ്ട് മടിയോടെ ചോദിച്ചു.
അനിയൻ കുട്ടൻ എന്നു വിളിച്ചോട്ടെ……. ചോദിക്കുമ്പോൾ ശബ്ദം ഇടറിയിരുന്നു.. കണ്ണുകൾ നനഞ്ഞു തുടങ്ങി… വല്ലാത്തൊരു നോവ് എൻറെ നെഞ്ചിൽ.. ആ ശബ്ദത്തിലെ കൊതി… എനിക്ക് നെഞ്ചിൽ ഒരു ഭാരം വച്ചതുപോലെ ആയി… എനിക്കു ജന്മം തന്ന മനുഷ്യനെ കൂടുതൽ വെറുത്തു.
നിറഞ്ഞുവരുന്ന കണ്ണുകളോടെ ഞാൻ തലയാട്ടി.
അനിയൻകുട്ട……. വിളിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി ചേച്ചി തേങ്ങിക്കരഞ്ഞു.
ഞാൻ കരച്ചിൽ നിയന്ത്രിച്ചുകൊണ്ട് ചേച്ചിയെ തലയിലൂടെ തഴുകി ആശ്വസിപ്പിച്ചു.
വശത്തു നിന്നും മോട്ടർ ഓണാക്കുന്നതുപോലെ ഒരു ശബ്ദം കേട്ടതും അതിനിടയിൽ സംശയത്തോടെ ഞാൻ നോക്കി… അപ്പു ഇരുന്നു എക്കിൽ എടുക്കുന്നതുപോലെ കരയുകയാണ്.
അവൻറെ നെഞ്ചിന് ഒറ്റ ചവിട്ടുകൊടുത്തു…ക്രിഞ്ച് അടിപ്പിക്കാൻ ആയിട്ട് ഉണ്ടായ പന്നി.
നെഞ്ചും തിരുമ്മിക്കൊണ്ട് അവൻ എന്നെ തുറിച്ച് നോക്കിയതും അവനെ നോക്കി പുച്ഛിച്ചു കൊണ്ട് ഞാൻ ചേച്ചിയെ അടർത്തി മാറ്റി.
ഇങ്ങനെ ഇരുന്ന് കരഞ്ഞാലേ.. തന്ത അറിഞ്ഞാൽ പിന്നെ കരയാൻ എന്റെ ഫ്ലക്സ് കിട്ടും.. ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.. എൻറെ നമ്പർ ഉണ്ടാവും ഫോണിൽ.. എന്താണെങ്കിലും എന്നെ അപ്പോൾ തന്നെ വിളിക്കണം.. ചേച്ചിക്കു മനസ്സിലായല്ലോ……… ഞാൻ പറഞ്ഞതും ചേച്ചി വെറുതെ തലയാട്ടി… വല്ല മൈരും മനസ്സിലായിട്ടാണോ എന്തോ.