ഞാൻ ഗ്ലാസ് വാങ്ങി ഒരു കവി ഒന്നു കുടിച്ചു.
അസ്സലു കട്ടൻ.. ഞാൻ ആസ്വദിച്ചു അത് കുടിക്കുവാൻ തുടങ്ങി… ചേച്ചി ആദ്യമായി വിടർന്ന് മുഖവുമായി എന്നെ നോക്കുന്നത് കണ്ടതും ഞാൻ പുഞ്ചിരിച്ചു.
ഞാൻ കുറെ കൂടി നേരത്തെ ചേച്ചിയെ വന്നു കാണണമായിരുന്നു.. പക്ഷേ എന്നെ കാണുമ്പോഴേക്കും ചേച്ചി ഒഴിഞ്ഞുമാറും.. പിന്നെ പണ്ട് ഞാനൊന്നു കാണാൻ വന്നതിന്റെ ചെറിയൊരു ഓർമ്മയുണ്ടല്ലോ…….. അന്ന് ചേച്ചിയെ അച്ഛൻ എൻറെ മുന്നിൽ വച്ച് കെട്ടിയിട്ട് ചൂരലിന് ദേഹം മുഴുവൻ അടിച്ചു പഴുപ്പിച്ച ശേഷം കലി തീരാതെ എന്നെയും കെട്ടിയിട്ട് അടിച്ചു പഴുപ്പിച്ചത് ഓർത്തുകൊണ്ട് ഒരു നെടുവീർപ്പോടെ ഞാൻ പറഞ്ഞു.
പെട്ടെന്ന് ചേച്ചിയുടെ മുഖത്ത് ഭയം നിറയുന്നത് കണ്ടതും.. പറയണ്ടായിരുന്നു എന്നായിപ്പോയി.
എനിക്ക് അധികസമയം ഇവിടെ ഇങ്ങനെ ഇരിക്കാൻ പറ്റില്ല ചേച്ചി.. ചേച്ചി ഇവിടെ ഇരിക്ക്……. ഞാൻ എൻറെ അടുത്ത് വിരൽ ചൂണ്ടിയതും അല്പം മടിച്ചിട്ടാണെങ്കിലും ചേച്ചി ഇരുന്നു.
ഞാൻ ഇവൻറെ കയ്യിൽ കുറച്ച് പൈസയും പിന്നെ ഒരു മൊബൈൽ ഫോണും കൊടുത്തു വിടാം.. അത് ഉപയോഗിക്കാൻ ഒക്കെ ഇവൻ കാണിച്ചുതരും.. ചേച്ചി പേടിക്കണ്ട.. ഞാനുണ്ട്.. തൽക്കാലം ഇങ്ങനെ ചെയ്യാം.. പിന്നെ നല്ലൊരു വീട്ടിലേക്ക് മാറാനുള്ള വഴിയും ഉണ്ടാക്കാം………. ഞാൻ ചേച്ചിയോട് പറഞ്ഞു.
ചേച്ചിയിൽ പ്രത്യേകിച്ചു പ്രതികരണം ഒന്നുമില്ല എന്നെ ഇങ്ങനെ നോക്കിയിരിക്കുകയാണ്.
ഈശ്വരാ ഇനി കിളി പോയ സാധനമാണോ ഇത്… ചിന്തിച്ചുകൊണ്ട് ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി.