എൻറെ പ്രണയമേ 2 [ചുരുൾ]

Posted by

 

അപ്പു ഒന്നു വിളിച്ചേടാ……. ചുറ്റും നോക്കിക്കൊണ്ട് ചാടി ചെറിയ വീടിൻറെ മുന്നിലത്തെ ചാണകത്തിൽ മെഴുകിയ തിട്ടിൽ കയറി നിന്നുകൊണ്ട് ഞാൻ പറഞ്ഞു.

 

ചേച്ചി……. ഒരു പതിഞ്ഞ സ്വരം അപ്പുവിൽ നിന്നും വന്നതും ഞാൻ അവനെ ഒന്നു തുറിച്ചു നോക്കി… പേടിച്ചിട്ടാടാ… ഒന്നു മെല്ലെ പറഞ്ഞുകൊണ്ട് അവൻ വീണ്ടും വിളിച്ചു.

 

പെട്ടെന്ന് ഒന്ന് ചവിട്ടിയാൽ പൊളിഞ്ഞുപോകുന്ന പഴയ മരത്തിൻറെ വാതിലിന്റെ ഓടാമ്പൽ എടുക്കുന്ന ശബ്ദം കേട്ട് ഞാൻ വാതിലിലേക്ക് നോക്കി.

 

കല്യാണി ചേച്ചി വാതിലും തുറന്നു അപ്പുവിനെ ഒന്ന് നോക്കി സംശയത്തോടെ… പെട്ടെന്ന് ആ നോട്ടം എന്നിലേക്ക് നീണ്ടതും ആ ശരീരവും കണ്ണും വിറക്കുന്നത് ഞാൻ കണ്ടു…. പേടിച്ചിട്ടാണ്… അതിലും പേടിച്ചാണ് ഞാൻ നിൽക്കുന്നതെന്ന് ചേച്ചിക്ക് അറിയില്ലല്ലോ… ഒന്നും മിണ്ടാതെ കിട്ടിയ ഗ്യാപ്പിലൂടെ ഞാൻ അകത്തേക്ക് ചാടി കയറി.

 

ഒരു കുഞ്ഞു ഹാൾ.. ദാരിദ്ര്യം വിളിച്ചോതുന്ന കാഴ്ചകൾ മാത്രം.. ഒരു മുറിയെ ഉള്ളൂ… പിന്നെ അടുക്കളയും.. മുറിയിൽ ഒരു പായ നിവർത്തി ഇട്ടിരിക്കുന്നത് കാണാം… എനിക്ക് ഒരു വല്ലായ്മ തോന്നി… എല്ലാ സുഖസൗകര്യങ്ങളോടും ജീവിക്കുന്നവനാണ് ഞാൻ… കാര്യം അച്ഛൻ ഒരു ചെറ്റ ആണെങ്കിലും.

 

ഞാൻ തിരിഞ്ഞുനോക്കി.. കല്യാണി ചേച്ചിയെ തട്ടിമാറ്റി അപ്പവും അകത്തേക്ക് ചാടിക്കയറി വാതിലടച്ചു.

 

ആരും കണ്ടിട്ടില്ല….. അവനൊരു ആശ്വാസത്തോടെ പറഞ്ഞു.

 

ഒരു നരച്ച അല്പം അവിടെ ഇവിടെയെല്ലാം കീറി ഇരിക്കുന്ന ഒരു ചുരിദാറാണ് ചേച്ചിയുടെ വേഷം.. മുടി അലക്ഷ്യമായി പാറി കിടക്കുന്നു.. കണ്ണുകളിൽ ഭയം മാത്രം.

Leave a Reply

Your email address will not be published. Required fields are marked *