എങ്ങനെ സാധിക്കുന്നുവെന്ന്…… വലതുഭാഗത്ത് അമ്മ നെഞ്ചമൃതി മുഖം ചേർത്തപ്പോൾ ഇടതുഭാഗത്ത് അല്ലി നെഞ്ചമൃതി മുഖം ചേർത്ത് അമ്മയെ നോക്കിക്കൊണ്ട് ചോദിച്ചു.
അമ്മയുടെ സഹിക്കൽ മീറ്റർ ഭയങ്കര ഹൈയാണ്…… ഞാൻ രണ്ടുപേരുടെയും അരക്കെട്ടിലൂടെ ഓരോ കൈചുറ്റി ചേർത്തുകൊണ്ട് അമ്മയെ കളിയാക്കി.
പോടാ പോടാ…… അമ്മ ചിണുങ്ങി.
അല്ലേലും അമ്മയ്ക്കേ ആ കരടി മനുഷ്യനെ സഹിക്കാൻ പറ്റൂ…… കുഞ്ഞു തല നീട്ടി പറഞ്ഞുകൊണ്ട് കുലുങ്ങി ചിരിച്ചതും അത് ഞങ്ങളിലേക്കും പടർന്നു…. തീൻമേശയ്ക്ക് മുന്നിൽ നിന്നു ഭക്ഷണം കഴിക്കാൻ മറന്നുകൊണ്ട് ഞങ്ങൾ തമാശകളും കളികളുമായി അങ്ങനെതന്നെ നിന്നു… ഒരുപാട് വർഷത്തിനുശേഷം.
🌹🌹🌹
മുന്നിൽ നിൽക്കുന്ന വലിയ മാവിലേക്ക് ഞാനൊന്നു നോക്കി… കള്ള് കിളവൻ തന്ത എത്ര തവണ കെട്ടിയിട്ടു തല്ലിയിരിക്കുന്നു ഇവിടെ… അതിൽ ഒരു പ്രാവശ്യം… ജാതിയിൽ താഴ്ന്ന എന്ന അച്ഛൻ പറയുന്ന.. കേടുവേട്ടന്റെ മോൻ.. ചെറുപ്പകാലം തൊട്ട് എൻറെ ചങ്ക്.. അപ്പു.. അവനുമായി കൂട്ടുകൂടി എന്നു പറഞ്ഞായിരുന്നു… ഞാനൊരു നെടുവീർപ്പോടെ എന്റെ കാവിമുണ്ടും മടക്കി കുത്തി കറുത്ത ഷർട്ടിന്റെ കയ്യും ഒന്നു വലിച്ച് കയറ്റി നേരെ തൊടിയിലൂടെ വച്ചുപിടിച്ചു.
പറമ്പിന്റെ അറ്റത്തെ തോടും ചാടിക്കടന്ന്.. റോഡിലേക്ക് കയറി അല്പം നടന്നതും.. എൻറെ കണ്ണുകൾ വിടർ.. ചെറിയൊരു ഓടിട്ട വീട്… ഞാൻ വേഗത്തിൽ മുറ്റത്തേക്ക് നടന്നു കയറി.