ചേച്ചിയോടൊപ്പം ഉള്ള പഴയ മധുര നിമിഷങ്ങൾ എൻറെ മുന്നിലേക്ക് മിഴിവോടെ തെളിഞ്ഞുവന്നു… നീ അറിയുന്നുണ്ടോ എനിക്ക് നിന്നോടുള്ള പ്രണയം… ഞാൻ മൗനമായി അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു.
എന്നാൽ… താഴെ നിന്നും ഒരു പാത്രം വലിച്ചെറിയുന്ന ശബ്ദവും… തെറിവിളിയും കേട്ടതും.. കംപ്ലീറ്റ് മൂട് പോയി… ഈ അമ്മയ്ക്ക് ജോലി ചേച്ചിയെ പോലെ വല്ല സൈനേഡും വച്ച് അയാളെ അങ്ങ് കൊന്നു കൂടെ… ഞാൻ ചിന്തിക്കാതിരുന്നില്ല.
ഞങ്ങൾ മൗനമായി വെറുതെ തൊടിയിൽ നോക്കി നിന്നു.
താഴത്തെ ശബ്ദങ്ങൾ അടങ്ങി… അല്പം കഴിഞ്ഞതും ലൈറ്റുകൾ എല്ലാം അണഞ്ഞു.
ഞാൻ അവളെ നോക്കി… അവളെന്നെ.. ഞങ്ങൾ പരസ്പരം ഒന്ന് പുഞ്ചിരിച്ചു.
പണ്ടത്തെപ്പോലെ ഒരു പുതപ്പിനുള്ളിൽ.. ഞാനും അവളും… ഒരുപാട് വർഷം കഴിഞ്ഞ് ചിന്തകളുടെ ഭാരമില്ലാതെ.. അത്രയും സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ഞാൻ ഉറങ്ങി….
🌹🌹🌹
രാവിലത്തെ തൂറലും മെഴുകലും ഒക്കെ കഴിഞ്ഞ് താഴെ പടികൾ ഇറങ്ങിച്ചെന്ന് ഞാൻ ഒന്നു സ്റ്റക്കായി.
ഒരു ചുവന്ന ദാവണി ഉടുത്തു നിൽക്കുന്ന അല്ലി… വാലിട്ട് നീട്ടിയെഴുതിയ കണ്ണുകൾ.. കുഞ്ഞു കറുത്ത പൊട്ട്.. ഒരു ചന്ദനക്കുറി.. ഞാൻ അങ്ങനെ നോക്കി നിന്നു.. എൻറെ പഴയ അല്ലി… തലകുടഞ്ഞുകൊണ്ട് ഞാൻ നടന്നു.
ഞാൻ നോക്കിയ നിമിഷം അവളുടെ കണ്ണുകളിൽ ഒരു പിടപ്പ് ഉണ്ടായിരുന്നുവോ…. അമ്മയുടെ പിന്നിൽ ചേർന്നു നിന്നുകൊണ്ട് അരക്കെട്ടിലൂടെ കൈചുറ്റി കവിളിൽ ഒന്നും അമർത്തി മുത്തി.