എനിക്കും ഒരെണ്ണം താടാ….. അവൾ പെട്ടെന്ന് പറഞ്ഞതും ഞാനൊരു പകപോടെ അവളെ നോക്കി.
നീ ഒരുമാതിരി നോട്ടം നോക്കണ്ട.. ഹോസ്പിറ്റലിൽ ഒരു നേഴ്സ് കമ്പനിക്കാരി ഉണ്ട്.. അവളുടെ കൂടെ ഇടയ്ക്ക് ഓരോന്ന് വലിക്കാറുണ്ട്…… അവൾ കുസൃതിച്ചിരിയോടെ പറഞ്ഞു… ഞാൻ പാക്കറ്റ് അവൾക്കു നേരെ നീട്ടി.. അതിൽ നിന്നും ഒരെണ്ണം എടുത്ത് എൻറെ ചുണ്ടിൽ എരിഞ്ഞ സിഗരറ്റിൽ നിന്നും അവൾ അതിനു തീ പടർത്തി.
ഇടയ്ക്കൊന്നും അല്ല.. മിക്കപ്പോഴും ഉണ്ടല്ലേ….. ഇരുത്തം വന്നതുപോലെയുള്ള അവളുടെ വലി കണ്ടതും ഞാൻ ചോദിച്ചു.
പോടാ പോടാ……. അവൾ എന്റെ തോളിൽ ഒന്ന് അടിച്ചിട്ട് ചിരിച്ചു.
പെട്ടെന്നു വീടിൻറെ മുന്നിലേക്ക് അംബാസിഡർ കാർ വരുന്ന ശബ്ദം കേട്ടു… ഞാനറിയാതെ സിഗരറ്റ് കുറ്റി ബാൽക്കണിയുടെ കെട്ടിവരിച്ച ശേഷം വലിച്ചെറിഞ്ഞു.
ചേച്ചി എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി.. കൂസൽ ഇല്ലാതെ പുക എടുത്തു.. ഞാനൊരു ചമ്മിയ ചിരി ചിരിച്ചു.
പറഞ്ഞിട്ട് കാര്യമില്ല.. അമ്മാതിരി തല്ലല്ലേ നിനക്ക് തന്നിട്ടുള്ളത്…… അതു പറയുമ്പോൾ അവളുടെ ശബ്ദം ഒന്ന് ഇടറി… ചൂരലിനും പുലിവാറിനും കെട്ടിയിട്ടും അല്ലാതെയും തല്ലുമ്പോൾ ഒന്നും ചെയ്യാൻ ആവാതെ കണ്ണുനിറച്ച് നിൽക്കുന്ന മൂന്ന് ജോഡി കണ്ണുകൾ എൻറെ മനസ്സിൽ തെളിഞ്ഞു.
എത്ര പേരെയാണ് ആന ചവിട്ടി കൊല്ലുന്നത്.. തന്ത കഴുവേറിയെ ആനയ്ക്ക് പോലും വേണ്ടല്ലോ ഭഗവാനെ എന്ന് ചിന്തിച്ചുകൊണ്ട് ഞാനൊരു നെടുവീർപ്പിട്ടു.
നാളെ വൈകിട്ട് നമുക്ക് നടക്കാൻ പോണം.. പഴയപോലെ…… അവൾ എന്നെ നോക്കി പറഞ്ഞു… ഞാനൊന്നു നിറഞ്ഞു ചിരിച്ചു.