ഇങ്ങനെ വേണമായിരുന്നു എനിക്ക് നിന്നെ.. എനിക്കൊന്നു കരയണം കണ്ണാ.. നിന്നെ കെട്ടിപ്പിടിച്ച്……. പറഞ്ഞുകൊണ്ട് അവൾ എന്നെ അമർത്തിപ്പിടിച്ചുകൊണ്ട് നെഞ്ചിലേക്ക് മുഖം അമർത്തി കരയുവാൻ തുടങ്ങി.
ഇറക്കി വയ്ക്കട്ടെ.. എല്ലാം.. കരഞ്ഞു തീർക്കട്ടെ.. ഇനി ഈ കണ്ണൂ ഞാൻ നിറക്കില്ല… ഒരു കൈകൊണ്ട് തലയിൽ തലോടി മൗനമായി ഞാൻ ഉറപ്പു നൽകി.
🌹🌹🌹
എന്തേ നോക്കണേ…… പുക എടുത്തു കൊണ്ട് ബാൽക്കണിയിൽ നിന്നും തണുത്ത കാറ്റ് ആസ്വദിച്ച് എന്നെ നോക്കുന്ന ചേച്ചിയോട് ഞാൻ ചോദിച്ചു.
നിനക്ക് കട്ട താടിയും മീശയും ഒക്കെ വന്നു.. പോരാത്തതിന് നല്ല ഉറച്ച ശരീരവും.. മൂന്നുവർഷം മുൻപ് അവസാനമായി കാണുമ്പോൾ നെല്ലിച്ച ഒരു ചെക്കൻ ആയിരുന്നല്ലോ……. അവൾ എൻറെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറഞ്ഞു.
അതെന്താ പിന്നെ നീ ഫോൺ വിളിച്ചാൽ എടുക്കുകയോ വന്നു കാണുകയോ ചെയ്യാതിരുന്നത്……. ഞാൻ അവളെ സാകൂതം നോക്കി ചോദിക്കുമ്പോൾ.
ഞാനെല്ലാം പറഞ്ഞു പോകുമോ എന്ന് പേടി.. അച്ഛൻ പറഞ്ഞത് നീ കേട്ടില്ലേ.. മംഗലം കഴിച്ചാൽ കഴിച്ചത് അത്ര.. അവിടത്തുകാരും ഇതിലും കഷ്ടമാണ്……. അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു…. പക്ഷേ പറയുമ്പോൾ അവളിൽ അത്ര വേദന കണ്ടില്ല പകരം ചെറിയൊരു ആശ്വാസമായിരുന്നു.
ഞാൻ നിൽക്കുമായിരുന്നല്ലോ കൂടെ…… ആർദ്രമായിരുന്നു എൻറെ ശബ്ദം.
അതിനു അവൾ വേദനയോടെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എന്നിൽ നിന്നും മുഖം തിരിച്ച് തൊടിയിലേക്ക് നോക്കി.