പെട്ടെന്ന് അവളുടെ ദേഹം വീണ്ടും എൻറെ ശരീരത്തിൽ അമരുന്നതും അവളുടെ ചുണ്ട് എൻറെ നെറ്റിയിലും കവിളിലും മൂക്കിലും ഒഴുകി നടന്നു അവസാനം ചുണ്ടിൽ ഒരു നിമിഷം ഒന്നും മുട്ടിച്ച ശേഷം പിൻവലിഞ്ഞ് എന്നെ അമർത്തിപ്പിടിച്ചു കിടക്കുന്നതും ഞാൻ അറിഞ്ഞെങ്കിലും എൻറെ കോപത്തെ അടക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല.
കഴിഞ്ഞില്ലേടാ.. സാരമില്ല.. അനുഭവിക്കാൻ യോഗമുണ്ടായിരുന്നിരിക്കും….. അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞെങ്കിലും അവളുടെ കണ്ണുനീർ എൻറെ നെഞ്ചിൽ വീഴുന്നുണ്ടായിരുന്നു.
കണ്ണുകൾ വലിച്ചു തുറന്നു ഞാൻ എൻറെ ഫോണിന് വേണ്ടി പരതി.. കിട്ടിയതും ഫേസ്ബുക്ക് ഓപ്പൺ ചെയ്ത് അവൻറെ പ്രൊഫൈലിന്റെ ലിങ്ക് ഞാൻ കോപ്പിയെടുത്തു.. വാട്സ്ആപ്പ് തുറന്നു.. മനുവിന്റെയും വൈശാഖിന്റെയും പേരിലേക്ക് അല്പം നേരം ഞാൻ നോക്കി.. രണ്ടും പൊട്ടന്മാരാണ്.. തല്ലാൻ മാത്രമേ അറിയൂ.. അല്പം ബുദ്ധിയുള്ള ആരെങ്കിലും വേണം.
പഠിപ്പും വിവരമുള്ള ഒരുത്തനും എന്റെ കോൺടാക്ട് ഇല്ലേ എന്ന് ഞാൻ തപ്പി നോക്കി… അവസാനം കിട്ടി.. ഫ്രാങ്കോ.. അവന് ഞാൻ ലിങ്ക് ഷെയർ ചെയ്തിട്ട്.. കുറച്ചു നിർദ്ദേശങ്ങൾ നൽകി… അപ്പോൾ തന്നെ അവൻ ഒരു തമ്പ്സ് അപ്പുവും ഇട്ടതും ഞാൻ ഫോൺ മാറ്റിവെച്ചുകൊണ്ട് ചേച്ചിയുടെ അരക്കെട്ടിലൂടെ രണ്ടു കയ്യും ചുറ്റി എന്നിലേക്ക് അമർത്തിപ്പിടിച്ചു.
എത്ര നാളായില്ലേ കണ്ണാ.. ഇങ്ങനെ കിടന്നിട്ട്…… അവൾ മെല്ലെ ചോദിച്ചു.
ഞാനൊന്നുമുളീ.
വന്നിട്ട് നിനക്ക് ഭയങ്കര ജാഡ ആയിരുന്നല്ലോ…… ഞാൻ പരിഭവപ്പെട്ടു.