ഞങ്ങൾ പൂമുഖത്ത് ഇരുന്ന് സംസാരിച്ചപ്പോൾ അവൾ മൗനമായി മുറിയിലേക്ക് കയറിപ്പോയി… സംസാരിച്ചു എൻറെ മടിയിൽ തല വച്ചു ഉറങ്ങിപ്പോയ കുഞ്ഞിനെ കോരിയെടുത്ത് ഞാൻ അവളുടെ മുറിയിൽ കൊണ്ടുപോയി കിടത്തി.. അവളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് പുതപ്പും കൂടി ഞാൻ തിരികെ വെളിയിൽ ഇറങ്ങി.. ചേച്ചിയുടെ മുറി പൂട്ടിക്കിടക്കുന്നു.. ഞാനൊന്നു നെടുവീർപ്പിട്ടു.. വല്ലാത്തൊരു നീറ്റൽ.. അമ്മയെ കെട്ടി പുണർന്ന് നെറ്റിയിലും കവിളിലും എല്ലാം ഉമ്മയും കൊടുത്ത് നേരെ മുറിയിലേക്ക് വിട്ടു.. ബാൽക്കണിയിൽ നിന്നും ഒരു ചികറ്റും വലിച്ച് ബെഡിലേക്ക് കമിഴ്ന്നു വീണു.
സമയം 11 കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ല.. അല്ലി ഇനി ഇവിടെയുണ്ട്.. അതായത് എന്നിൽ വീണ്ടും പ്രതീക്ഷകൾ.. പക്ഷേ അവളുടെ പെരുമാറ്റം…. എന്നാൽ പെട്ടെന്ന് മരത്തിൻറെ പടികൾ കുലുക്കി ഒരു ചെറിയ പതിഞ്ഞ ശബ്ദം… കാലടി ശബ്ദമല്ലേ അത്.. ഞാൻ ശ്വാസം അടക്കി പിടിച്ചു കിടന്നു.
മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം.. എൻറെ നെഞ്ചിടിപ്പ് കൂടി… എൻറെ പുറത്ത് മാർദ്ദവമുള്ള പഞ്ഞിക്കെട്ട് അമർന്നതും.. രണ്ടു കൈകൾ എൻറെ നെഞ്ചിലൂടെ എന്നെ ചുറ്റിക്കൊണ്ട്.. ചുടു നിശ്വാസം എൻറെ ചെവിയുടെ പിന്നിൽ അടിച്ചതും എൻറെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങിത്തുടങ്ങി.
അത്രയും മിസ്സ് ചെയ്തിരുന്നു ഞാനിത്… ഞാൻ കണ്ണുകൾ അടച്ച് തലയിണയിൽ അമർത്തി തുടച്ചു… ഹൃദയത്തിൽ നിന്നും ഒരു ഭാരം ഒഴിഞ്ഞതുപോലെ…. നീണ്ടുപോയ മൗനം.. ചില മൗനങ്ങൾക്ക് നല്ല സുഖമാണ്.