ഉമ്മച്ചി ഞങ്ങൾ എല്ലാർക്കും വിളമ്പി. ഞങ്ങളുടെ കൂടെ ഉമ്മച്ചിയും ഇരുന്നു കഴിക്കാൻ. ഭക്ഷണം കഴിക്കുന്നതിനു ഇടയിൽ ഉമ്മച്ചി സണ്ണിയോട് ഓരോ കാര്യങ്ങൾ തിരക്കി. വീട്ടിൽ ആരൊക്കെ ഉണ്ട്.
സണ്ണി അവന്റെവീട്ടിലെ കാര്യങ്ങൾ എല്ലാം ഉമ്മച്ചിയോട് പറഞ്ഞു. അവന്റെ വീട്ടിൽ ഇപ്പോൾ അവൻ തനിച്ചു ആണ് താമസം. അവന്റെ ഡാഡിയും മമ്മിയൂo ഇപ്പോൾ ജീവിച്ചിരിപ്പില്ല.
ഉമ്മച്ചി അപ്പോൾ കല്യാണം കഴിച്ചിട്ടില്ലേ എന്നു ചോദിച്ചു.
ഇതുവരെ കഴിച്ചിട്ടില്ല മനസിന് ഇണങ്ങിയ ഒരു ആളെ കണ്ടു എത്തിയിട്ട് ആകാം എന്നു കരുതി ഇരിക്കുക ആണ് എന്നു സണ്ണി പറഞ്ഞു.
അപ്പോൾ ഉമ്മച്ചി അവനു മുന്നിൽ ഒരു ഓഫർ വെച്ചു. ഉമ്മച്ചി വേണമെങ്കിൽ സണ്ണിക്ക് വേണ്ടി പെണ്ണിനെ നോക്കാം എന്നു.
സണ്ണി അതിനു ഒന്നും പറഞ്ഞില്ല ചിരിക്കുക മാത്രം ആണ് ചെയ്തത്.
ഉമ്മച്ചി സംസാരിച്ചു കാടു കേറുന്നു എന്ന് കണ്ടപ്പോൾ ഞാൻ കേറി അതിൽ ഇടപെട്ടു. “ സണ്ണിക്കു വേണ്ടി ഉമ്മച്ചി പെണ്ണിനെ നോക്കണ്ട അവനു വേണ്ട ആളെ കണ്ടുപിടിക്കാൻ അവനു അറിയാം “
പിന്നെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കുന്നതിനു ഇടയിൽ സണ്ണി പറഞ്ഞു “ കുറെ നാളുകൾക്കു ശേഷം ആണ് ഇത്രയും ടേസ്റ്റ് ഉള്ള ഭക്ഷണം കഴിക്കുന്നത് എന്നു”. ഉമ്മച്ചി ഉണ്ടാക്കിയ ബിരിയാണിയും ബീഫ് ഫ്രൈയും എല്ലാം അവനു വല്ലാണ്ടെ ഇഷ്ടപ്പെട്ടു എന്നു എന്ന് എനിക്ക് തോന്നി. ഭക്ഷണങ്ങൾ എല്ലാം അവന്റെ മമ്മി ഉണ്ടാക്കുന്ന അതെ ടേസ്റ്റ് എന്നു അവൻ പറഞ്ഞു.
ഉമ്മച്ചി അപ്പോൾ “ ഇവിടെ ഉള്ള ആർക്കും എന്റെ ഫുഡ് ഒന്നും ഇഷ്ട്ടം അല്ല. ഒരാൾക്ക് എങ്കിലും ഇഷ്ടാപെട്ടാലോ എനിക്ക് അതു മതി. സണ്ണിക്കു മമ്മി ഉണ്ടാകുന്ന ഭക്ഷണം കഴിക്കണം എന്നു തോന്നുമ്പോൾ എല്ലാം ഇങ്ങോട്ട് വാ. ഞാൻ ഉണ്ടാക്കി തരം. എനിക്ക് ഇങ്ങനെ വെച്ചു വെച്ച് വിളമ്പി കൊടുക്കുന്നത്എല്ലാം ഭയങ്കര ഇഷ്ടം ആണ്”. എന്ന് ഉമ്മച്ചി പറഞ്ഞു.