ലൈസൻസ് എടുക്കാൻ ഞാൻ കുറച്ചു പാട് പെടേണ്ടി വന്നു എങ്കിലും. ഞാൻ എന്റെ വഴിക്കും സണ്ണി അവന്റെ കണക്ഷൻ ഉപോയിച്ചും കാര്യങ്ങൾ നീക്കിയപ്പോൾ ഒരു വിധത്തിൽ ഞങ്ങൾ ലൈസൻസ് ഒപ്പിച്ചു എടുത്തു. കമ്പനിക്കു ലൈസൻസ് കിട്ടിയതും പെരുന്നാൾ ആയതും ഏകദേശം ഒരേ സമയത്തു ആയിരുന്നു.
ലൈസൻസ് കിട്ടിയ സന്തോഷത്തിനു പെരുന്നാൾ ആഘോഷിക്കാൻ ഞാൻ സണ്ണിയെ വീട്ടിലേക്കു ക്ഷണിച്ചു. പോരാത്തതിന് എന്റെ വാപ്പച്ചിയും പെരുന്നാൾ ആയിട്ട് നാട്ടിൽ ലീവിന് വന്നിട്ടുണ്ടായിരുന്നു. ആ ഒരു പെരുനാൾ വീട്ടിൽ ആഘോഷം ആക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു പോരാത്തതിന് കൂടെ ഒരു വിരുന്നുകാരൻ കൂടി ഉള്ളപ്പോൾ. ഞാൻ ഉമ്മച്ചിയോട് പറ്റാവുന്ന അത്ര സാധനങ്ങൾ ഉണ്ടാക്കി വെക്കാൻ പറഞ്ഞു.
ഞാൻ ക്ഷണിച്ചത് പോലെ തന്നെ സണ്ണി വീട്ടിലേക്കു വന്നു. അന്നത്തെ ഉച്ച ഭക്ഷണം വീട്ടിൽ നിന്നും ആക്കാം എന്നു ആയിരുന്നു ഞങ്ങളുടെ പ്ലാൻ. അവൻ വന്ന പാടെ വാപ്പച്ചിയോട് ഒരുപാട് നേരം സംസാരിച്ചു ഇരുന്നു. ഈ നേരം എല്ലാം ഉമ്മച്ചി അടുക്കളയിൽ പണിയിൽ ആയിരുന്നു. അവിരു സംസാരിച്ചു ഇരുന്നൂപ്പോൾ ഞാൻ റൂമിൽ പോയി വാപ്പച്ചി ഗൾഫിൽ നിന്നും കൊണ്ട് വന്ന കുപ്പി എടുത്തു കൊണ്ട് വന്നു പൊട്ടിച്ചു. മുന്ന് ഗ്ലാസിൽ ആയി പകർന്നു ഞങ്ങൾ ഒന്ന് രണ്ടു റൗണ്ട് അടിച്ചു.
അപ്പോൾ ആണ് അടുക്കളയിൽ നിന്നും വന്ന ഉമ്മച്ചി ഞങ്ങളുടെ കലപരുപാടി കാണുന്നത്. സണ്ണി ഉള്ളത് കൊണ്ട് ആണ് എന്നു തോന്നുന്നു ഉമ്മച്ചി എന്നെ നോക്കി കണ്ണ് ഉരുട്ടിയത് ഒള്ളു ഒന്നും പറഞ്ഞില്ല. ഉമ്മച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു ഫുഡ് റെഡി ആയി കഴികാം എന്നു. ഞങ്ങൾ എല്ലാം ഗ്ലാസ് അവിടെ വെച്ച് നേരെ ഡിനിംഗ് ടേബിളിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ഡിനിംഗ് ടേബിൾ നിറച്ചു ഉമ്മച്ചി ഉണ്ടാക്കി വെച്ച വിഭവങ്ങൾ.