മദ്യപാനം ഞാൻ വെറുതെ തുടങ്ങിയ ശീലം അല്ല അതു എനിക്ക് ഒരുപാട് ബിസിനസ് കണക്ഷൻ ഉണ്ടാക്കി തന്നു. ഈ ഒരു മദ്യപാനo ഉള്ളത് കൊണ്ട് ആണ് എനിക്ക് സണ്ണിയോട് കൂടുതൽ അടുക്കാൻ പറ്റിയത്. അവനോട് ഞാൻ കൂടുതൽ അടുത്തപ്പോൾ എന്റെ മനസിലെ ഫിനാൻസ് കമ്പനി എന്നാ ആഗ്രഹം ഞാൻ അവനോട് പറഞ്ഞു. ഫണ്ട് ഇറക്കാൻ ഇല്ലാത്തതു കൊണ്ട് ആണ് അതു എനിക്ക് തുടങ്ങാൻ പറ്റാത്തത് എന്നും.
സണ്ണിയോട് ഞാൻ ഇത് പറഞ്ഞപ്പോൾ അവൻ ആ ദിവസം എന്നോട് ഒന്നും പറഞ്ഞില്ല പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൻ എന്നെ വിളിച്ചു ഒരു കാര്യം പറഞ്ഞു. അതു കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി എന്റെ ഒരുപാട് നാളത്തെ സ്വപ്നം നടക്കാൻ പോകുന്നു എന്ന് അറിഞ്ഞതിന്റെ സന്തോഷം .
സണ്ണി ബിസിനസ് തുടങ്ങാൻ ഫണ്ട് ഇറക്കി എന്നെ സഹായിക്കാo എന്നു പറഞ്ഞു. പക്ഷെ ഫണ്ട് ഇറക്കണം എങ്കിൽ അവന്റെ രണ്ടു കണ്ടിഷൻസ് ഞാൻ അംഗീകരിക്കണം. അവന്റെ ആദ്യത്തെ കണ്ടിഷൻ ഫിനാൻസ് കമ്പനി കാര്യങ്ങളും എല്ലാം ഞാൻ തന്നെ നോക്കി നടത്തണം അവൻ അതിൽ ഇടപെടില്ല പക്ഷെ ലാഭത്തിന്റെ 50-50.
പിന്നെ രണ്ടാമത്തെ ഫിനാൻസ് കമ്പനി ലൈസൻസ് അതു എന്റെ പേരിൽ എടുക്കണം. അവന്റെ പേരിൽ ഒരു കമ്പനി കൂടി വന്നാൽ അവനു ഇൻകം ടാക്സ് പ്രശ്നം ഉണ്ടാകും. ഞാൻ അവന്റെ കണ്ടിഷൻ എല്ലാം അംഗീകരിച്ചു..
പിന്നെ ലൈസൻസ് കിട്ടണം എങ്കിൽ ഫിനാൻസ് കമ്പനിക്കു ഒരു പേര് വേണം. ഞാൻ സണ്ണിയോട് ചോദിച്ചു എന്ത് പേര് ഇടണം എന്നു. അപ്പോൾ സണ്ണി തന്നെ ആണ് എന്റെ വീട്ടു പേര് ആയ അറക്കൽ എന്നു ഇടാമെന്നു പറയുന്നത്. അതു ആകുമ്പോൾ കേൾക്കാനും ഒരു ഗംബിര്യം ഉണ്ടാകും എന്നു. അങ്ങനെ ഞങ്ങൾ അറക്കൽ ഫിനാൻസു എന്നു പേര് ഇട്ടു. അവൻ പറഞ്ഞത് പോലെ തന്നെ ലൈസൻസ് എന്റെ പേരിൽ എടുത്തു.