“ഞാൻ ഇപ്പോൾ ഒന്നും തീരുമാനിച്ചിട്ടില്ല. എന്തായാലും കുറച്ചു ദിവസം എങ്ങോട്ടും പോകുന്നില്ല വീട്ടിൽ ഉണ്ടാകും” എന്നു പറഞ്ഞു
രാവിലത്തെ പോലെ തന്നെ ഉച്ചകലത്തെ ഭക്ഷണവും ഉമ്മച്ചി എനിക്ക് റൂമിൽ കൊണ്ട് തന്നു. ഞാൻ എന്റെ റൂമിൽ തന്നെ അടച്ചു പൂട്ടി ആണ് ഇരുപ്പ്.
വൈകുനേരം ചെറുതായി ഞാൻ ഒന്നു മയങ്ങി. പിന്നെ ആരോ ഗേറ്റ് തള്ളി തുറക്കുന്ന സ്വരം കേട്ടു ആണ് ഞാൻ ഉണർന്നത്. എന്റെ മുറിയിലെ ജനാലയിൽ കൂടി നോക്കിയാൽ ഗേറ്റ് കാണാൻ പറ്റും. ഞാൻ കർട്ടനു മറവിൽ നിന്നു ആരാണ് വീട്ടിലേക്കു വരുന്നത് എന്നു നോക്കി. സണ്ണി ആണ് അത്.
അവനെ കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. ഞാൻ ഓടി താഴേക്കു ചെന്നാപ്പോളേക്കും അവന്റെ ബെൽ അടി കേട്ടു ഉമ്മച്ചി വാതിൽ തുറന്നിരുന്നു. അവൻ വീടിന്റെ അകത്തു കേറലും എന്റെ താഴേക്കു ഉള്ള വരവും ഒന്നിച്ചായിരുന്നു. എന്നെ കണ്ടതും ഉമ്മച്ചി ഡോറിൽ നിന്നും മാറി ദൂരേക്ക് നിന്നു.
എന്റെ ഓടി വരവ് കണ്ട സണ്ണി പറഞ്ഞു. “ ഇന്നലത്തെ പോലെ ഇന്ന് നീ എന്റെ ദേഹത്ത് കൈ വെച്ചാൽ നീ വിവരം അറിയും നൗഫലെ. ഞാൻ ഇന്ന് വന്നത് നിന്നോട് കുറച്ചു സംസാരിക്കാൻ ആണ്. അതു ഇരുന്നു കേട്ടാൽ നിനക്ക് കൊള്ളാം. നിന്റെ വീടിന്റെ അധരവും പൈസയും എന്റെ കൈയിൽ ആണ് എന്ന കാര്യം നീ മറക്കണ്ട”
എനിക്ക് അവന്റെ വർത്താനം കേട്ടപ്പോൾ എന്ത് ചെയ്യണം എന്നു കൺഫ്യൂഷൻ ആയി. എന്റെ ദേഷ്യം എല്ലാം പെട്ടന്ന് ആവി ആയി പോയി. ഞാൻ അവിടെ തന്നെ നിന്നു. അവൻ നേരെ പോയി ഹോളിൽ ഉള്ള സോഫയിലേക്ക് ഇരുന്നു. എന്നെയും ഉമ്മച്ചിയേയും നോക്കി പറഞ്ഞു നിങ്ങൾ എന്താ അവിടെ തന്നെ നിൽക്കുന്നത്. നിങ്ങൾ രണ്ടും വന്നു ഇവിടെ ഇരിക്കു. ഞാൻ എന്തായാലും നിങ്ങളോടു രണ്ടിനോടും സംസാരിക്കാൻ ആണ് വന്നത്.