ഞാൻ പതിയെ എന്റെ വഴിക്കും കാര്യങ്ങൾ നോക്കാൻ തുടങ്ങി. ഞാൻ എനിക്ക് വിശ്വാസം ഉള്ള സുഹൃത്തുക്കളെ അവിടെ ഇരുന്നു തന്നെ കോൺടാക്ട് ചെയ്തു. അവിരു വഴി നാട്ടിൽ നടക്കുന്ന പല കാര്യങ്ങളും ഞാൻ അറിഞ്ഞു. നിക്ഷേപകർ പലരും വീട്ടിൽ വന്നു പ്രശ്നം ഉണ്ടാക്കുന്നുണ്ട്. സഹികേട്ടപ്പോൾ ഉമ്മച്ചി കൊണ്ട് പോയി പോലീസിൽ കേസ് കൊടുത്തു. അതിനു ശേഷം ആരും വീട്ടിൽ വരാതെ ആയത് എന്നാണ് ഞാൻ ആവിർ വഴി അറിഞ്ഞു.
പക്ഷെ ഇതു ഒന്നും സണ്ണി എന്നോട് പറഞ്ഞിരുന്നില്ല. പിന്നെ ഞാൻ ഓർത്തു അവൻ ചിലപ്പോൾ ഇതു എല്ലാം എന്നോട് പറഞ്ഞു വിഷമിപ്പിക്കണ്ട എന്നു കരുതി ആയിരിക്കും പറയാഞ്ഞത് എന്ന്. എന്തായാലും അവൻ ഉണ്ടല്ലോ ഉമ്മച്ചിക്ക് കൂട്ടു ആയിട്ട് എന്നു ആയിരുന്നു എന്റെ ഏക ആശ്വാസം.
അങ്ങനെ കുറച്ചു നാളുകൾ കൂടി ഞാൻ ഒളിച്ചു താമസിച്ചു. സണ്ണിയോട് ചോദിക്കുമ്പോൾ ഷെയർ ഇപ്പോൾ വിറ്റാൽ നഷ്ട്ടം ആകും എന്നു തന്നെ പറയും. ഒളിച്ചു താമസിച്ചപ്പോൾ ഫോൺ ഉപയോഗിച്ചാൽ എന്നെ ട്രാക്ക് ചെയ്യും എന്നു അറിയാവുന്നതു കൊണ്ട്. ഫോൺ ഞാൻ യൂസ് ചെയ്തിട്ടേ ഇല്ല.
അങ്ങനെ ഇരുന്നപ്പോൾ ആണ് വീട്ടിൽ നിന്നും എന്റെ കുറച്ചു സാധനങ്ങൾ എടുക്കണം എന്നു ഞാൻ തീരുമാനിച്ചത്. സണ്ണിയോട് ഈ കാര്യം ഞാൻ സൂചിപ്പിച്ചപ്പോൾ അവൻ പറഞ്ഞു ഇപ്പോൾ പുറത്തു ഇറങ്ങിയ ശെരി ആകില്ല. എന്തെങ്കിലും വേണം എങ്കിൽ അവൻ വീട്ടിൽ നിന്നും എടുത്തു കൊണ്ട് വന്നു തരം എന്നു. അവൻ അത് പറഞ്ഞെങ്കിലും ഞാൻ പോകാൻ തന്നെ തീരുമാനിച്ചു.
എനിക്ക് ഉമ്മച്ചിയെ ഒന്ന് കാണണം എന്നു കൂടി ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ അവനോട് പറയാതെ പോകാൻ തീരുമാനിച്ചു. എനിക്ക് പകൽ വെളിച്ചത്തു പോകാൻപറ്റാത്തത് കൊണ്ട് രാത്രി ഏറെ വൈകി ആണ് ഞാൻ വീട്ടിലേക്കു പോയത്.