ഫിനാൻസ് കമ്പനിയുടെ ലൈൻസൻസ് നിന്റെ പേരിൽ ആയതു കൊണ്ട് ആർക്കു സണ്ണിക്ക് എതിരെ കേസ് കൊടുക്കാൻ പറ്റില്ല അതു കൊണ്ട് സണ്ണി നാട്ടിൽ നിന്നും കാര്യങ്ങൾ ഓപ്പറേറ്റ ചെയ്യാം. എല്ലാം ഒന്ന് കലങ്ങി തെളിയുമ്പോൾ എന്നോട് പുറത്തേക്കു വന്ന മതി എന്നു അവൻ പറഞ്ഞു.
സുണ്ണിയുടെ വാക്ക് കേട്ടു ഞാൻ ഒളിവിൽ പോയി. ഞാൻ ഒളിവിൽ പോയപ്പോൾ ഉമ്മയുടെ കാര്യം നോക്കിയേക്കണേ എന്നു മാത്രം ആണ് ഞാൻ സണ്ണിയോട് ആവിശ്യപെട്ടത്.
സണ്ണി അതിനു “നിന്റെ ഉമ്മ എന്നു വെച്ച എനിക്ക് എന്റെ ഉമ്മയല്ലേ. നീ അതു ഒന്നും ഓർത്തു വിഷമിക്കണ്ട. അവൻ എല്ലാം നോക്കിക്കോളാം എന്ന് എനിക്ക് ഉറപ്പു തന്നു.
സണ്ണി തന്നെ എനിക്ക് ഒളിച്ചു താമസിക്കാൻ ഉള്ള സ്ഥലം എല്ലാം സെറ്റ് ആക്കി തന്നു. സണ്ണിക്ക് പോലീസിൽ കുറച്ചു പിടിപാടു ഉള്ളത് കൊണ്ട് എനിക്ക് നാട് വിട്ടു പോകേണ്ടി വന്നില്ല. പക്ഷെ എനിക്ക് പുറത്തു ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ ആയി. ഞാൻ അങ്ങനെ ഒളിവിൽ താമസം ആയിട്ട് കുറച്ചു നാളുകൾ ആയി ഇപ്പോൾ. സണ്ണി ഷെയർ വിക്കാo എന്നു പറയുന്നത് അല്ലാതെ വിക്കുന്നില്ല. ചോദിക്കുമ്പോൾ എല്ലാം ഇപ്പോൾ വിറ്റ നഷ്ടം ആകും എന്നു പറയും.
ആദ്യം ഒക്കെ അവൻ എന്നെ കോൺടാക്ട് ചെയ്തു നാട്ടിലെ കാര്യങ്ങൾ ഒക്കെ പറയുമായിരുന്നു. പിന്നെ പിന്നെ അതു പതിയെ കുറഞ്ഞു വല്ലപോളും ആയി. ഇനിയും സണ്ണിയെ നോക്കി ഇരുന്നാൽ ഞാൻ ജീവിത കാലം മുഴുവൻ ഒളിച്ചു കഴിയേണ്ടി വരും എന്നു എന്റെ മനസ്സിൽ തോന്നി തുടങ്ങി. സത്യത്തിൽ എനിക്കും ഈ ഒളിവ് ജീവിതം മടുത്തു തുടങ്ങി.