പക്ഷെ കാര്യങ്ങൾ സണ്ണി പ്ലാൻ ചെയ്ത പോലെ നടന്നില്ല. അവൻ മേടിച്ച കമ്പനിയുടെ ഷെയർ എല്ലാം പെട്ടന്നു ഡൌൺ ആയി. പിന്നെ ആ സമയത്തു ആണ് കോവിഡിന്റ് തുടക്കവും അതു കൊണ്ട് കമ്പനികൾ മൊത്തത്തിൽ ഡൌൺ ആണ്. എന്നാലും കാര്യങ്ങൾ എല്ലാം പെട്ടന്നു ശെരി ആകും എന്നു എനിക്ക് വിശ്വാസം ഉണ്ടായിരുന്നു.
ഞാൻ അങ്ങനെ കൈയിൽ ഉള്ള കുറച്ചു ഫണ്ട് വെച്ചു ഫിനാൻസ് കമ്പനി മുന്നോട്ട് കൊണ്ടുപോയി. പക്ഷെ അധിക കാലം എനിക്ക് അങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല എന്നു എനിക്ക് അറിയാമായിരുന്നു. സണ്ണിയോട് ഞാൻ ഇത് എല്ലാം സൂജിപ്പിക്കാറുണ്ട്. അപ്പോൾ എല്ലാം അവൻ പറയും ഇപ്പോൾ ആ ഷെയർ വിറ്റ നമ്മൾ വീണ്ടും നഷ്ട്ത്തിൽ ആകു. എന്നോട് കുറച്ചു കുടി വെയിറ്റ് ചെയ്യു. അത് വരെ ബിസിനസ് എങനെ എങ്കിലും മുന്നോട്ടു കൊണ്ടുപോകാൻ.
ഞാൻ അവൻ പറഞ്ഞത് പോലെ അവിടന്നും ഇവിടെന്നും കാശു മറിച്ചു ഫിനാൻസ് കമ്പനി മുന്നോട്ട് കൊണ്ടുപോയി. പക്ഷെ അധിക നാളുകൾ എനിക്ക് അങ്ങനെ പിടിച്ചു നില്കാൻ കഴിഞ്ഞില്ല. പൈസ നിക്ഷേപിച്ച പലരും പൈസ തിരികെ ചോദിച്ചു തുടങ്ങി. എന്റെ കൈയിൽ നിന്നും കാര്യങ്ങൾ പോയി തുടങ്ങി. ആളുകൾ കമ്പനിയിൽ വന്നു ഒച്ചപ്പട് ആയി പിന്നെ എനിക്ക് എതിരെ കേസും കൊടുത്തു തുടങ്ങി.
നാട്ടിൽ നിന്ന പോലീസ് പോക്കും എന്നു അവസ്ഥ ആയി. ഞാൻ അപ്പോൾ സണ്ണിയോട് പറഞ്ഞു കിട്ടുന്ന കാശിനു ഷെയർ എല്ലാം വിറ്റു കാശു തന്നവർക്ക് നമ്മുക്ക് അതു തിരികെ കൊടുക്കാം. നഷ്ടം ആയാലും കുഴപ്പം ഇല്ല എന്ന്.
സണ്ണി അപ്പോൾ എന്നോട് പറഞ്ഞത് “ നീ എന്നാൽ കുറച്ചു നാളു മാറി നില്ക്കു. അപ്പോളേക്കും നമ്മുടെ ഷെയറിന്റെ റേറ്റ് എല്ലാം പൊങ്ങി വരും. അപ്പോൾ അതു വിറ്റു നമ്മുക്ക് പൈസ കൊടുക്കാം”.