ഞാൻസണ്ണി പറഞ്ഞത് പോലെ തന്നെ സ്റ്റോക്ക് മാർക്കറ്റിൽ പൈസ ഇറക്കി. അതിൽ നിന്നും കിട്ടിയ ലാഭം എന്റെ കണ്ണു തള്ളിച്ചു കളഞ്ഞു. ചിലപ്പോൾ ഒക്കെ ഇറക്കിയത്തിന്റെ നാലു ഇരട്ടി വരെ കിട്ടി. പൈസ കിട്ടും തോറും എന്റെ ആർത്തി കൂടി വന്നു.
സണ്ണി പറഞ്ഞപോലെ വെല്യ ഫണ്ട് ഞങ്ങൾ സ്റ്റോക്ക് മാർകെറ്റിൽ ഇറക്കി. അതിൽ നിന്നും ഞങ്ങൾക്ക് നല്ല ഒരു ലാഭം തന്നെ കിട്ടി. പൈസ വരും തോറും എന്റെ ആർത്തി കൂടി വന്നു.
അപ്പോൾ സണ്ണി ആണ് എന്നോട് പറയുന്നത് സ്റ്റോക്ക് മാർക്കറ്റ് അല്ലാതെ. കമ്പനികളിൽ നിന്നും നമുക്ക് നേരിട്ട് ഷെയർ വാങ്ങാൻ പറ്റും എന്നാ കാര്യം. അങ്ങനെ നമ്മൾ ഒരു 30%ഷെയർ വാങ്ങുക ആണെങ്കിൽ നമ്മൾ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ വരും. പിന്നെ ഇപ്പോൾ കിട്ടുന്നതിനെക്കൾ കൂടുതൽ ലാഭം കിട്ടും എന്നു. ആർത്തി മൂത്ത ഞാൻ ഒന്നും ആലോചിച്ചില്ല അവൻ പറഞ്ഞ പോലെ ഷെയർ വാങ്ങാൻ തീരുമാനിച്ചു.
ഞാൻ അതിനു ഉള്ള ഫണ്ട് ഒപ്പിക്കാൻ ഫിനാസ് കമ്പിയിൽ ഇന്ട്രെസ്റ് മാർക്കറ്റിനേക്കാളും ഡബിൾ ആക്കി. അങ്ങനെ കൂടുതൽ ആൾക്കാരെ കൊണ്ട് ഞങ്ങളുടെ ഫിനാൻസ് കമ്പനിയിൽ നിക്ഷേപിപിച്ചു.
ഡെപ്പോസിറ്റർ മാർക്ക് നാട്ടിൽ കിട്ടുന്ന റെറ്റിനെകാളും ഡബിൾകൊടുത്താലും അതിന്റെ ഇരട്ടി തിരിച്ചു പിടിക്കാം എന്നായിരുന്നു എന്റെ മനസ്സിൽ. ഇതു ഒരു തരത്തിൽ ചൂത് കളി ആണ് എന്നു എനിക്ക് അപ്പോൾ അറിയില്ലായിരുന്നു. ലാഭം കിട്ടിയ പൈസ കണ്ടു കണ്ണു തള്ളിയ ഞാൻ സണ്ണി പറഞ്ഞ പോലെ ഫണ്ട് ഒപ്പിക്കാൻ ഉള്ള നെട്ടോട്ടം ആയിരുന്നു. ഞങ്ങൾക്ക് അതിനു വെല്യ ഒരു എമൗണ്ട് തന്നെ വേണം ആയിരുന്നു.