“വിട്ടുക്കാരെ എന്നെ രക്ഷിക്കണമേ…”
മനുവിന്റെ നിലവിളി കേട്ടതും ആ വീടിന്റെ വാതിൽ തുറന്നുകൊണ്ട് ഒരാൾ പുറത്തേക്കു വന്നു.
“മനു… നിനക്ക് എന്ത് പറ്റി”
ചോദ്യം കെട്ട് മനു തല ഉയർത്തി നോക്കുമ്പോൾ ദാ ഹനിഫ് മുന്നിൽ നിൽക്കുന്നു
അപ്പോളാണ് അത് ഹനിഫിന്റെ വിടാണെന്നു മനസിലായത്.
മനു ഹനിഫിനെ നോക്കികൊണ്ട് യാചിച്ചു. പക്ഷെ ഹനിഫ് അത് ചെവികൊണ്ടില്ല
കുറച്ച് കഴിഞ്ഞപ്പോൾ അകത്ത് നിന്ന് ഒരു പെണ്ണിന്റെ ഒച്ച കേട്ടു.
“മതി ഇക്ക ഒന്ന് സഹായിക്ക്..ഞാൻ ഇക്ക പറയുന്ന പോലെ ചെയ്യുന്നുണ്ടല്ലോ”
അത് കേട്ടതും ഹനിഫ് കുറച്ച് നേരത്തേക്ക് മൗനം പാലിച്ചു ശേഷം മനുവിനെ താങ്ങി വീടിന്റെ അകത്തേക്ക് കയറ്റി മനുവിന് വേണ്ട ശുശ്രൂഷകൾ നൽകിയ ശേഷം മനുവിനെ ഒരു മുറിയിൽ കൊണ്ട് പോയി കിടത്തി വാതിൽ അടച്ചു. മനുവിന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു തുടങ്ങി അവൻ പതിയെ മയക്കത്തിലേക്കു വീണു.
സമയം കടന്നുപോയി പെട്ടന്ന് ഒരു ശബ്ദം മനുവിന്റെ കാതുകളിലേക്ക് ഒരു പെണ്ണിന്റെ അടക്കി പിടിച്ചുകൊണ്ടുള്ള തേങ്ങൽ കടന്നു വന്നു . മനു മെല്ലെ കണ്ണുകൾ തുറക്കാൻ ശ്രെമിച്ചുവെങ്കിലും അവനെ കൊണ്ട് അതിനു സാധിച്ചില്ല കാരണം അവന്റെ ശരീരം ശെരിക്കും തളർന്ന അവസ്ഥയിലായിരുന്നു.
(തുടരും)