എന്റെ പേര് സെബാസ്റ്റ്യൻ മനുവിനെ കൂട്ടികൊണ്ട് വരാൻ പറഞ്ഞിട്ട് വന്നതാ
കേട്ടപാടെ മനു ബൈക്കിന്റെ പിറകിൽ ചാടി കയറി കുറച്ച് ദൂരം പോയതും സെബാസ്റ്റ്യന്റെ ബൈക്കിന്റെ പുറകെ വേറെ കുറച്ച് ബൈക്കുകൾ പിന്തുടരാൻ തുടങ്ങി.
അത് കണ്ടിട്ടാകണം സെബാസ്റ്റ്യൻ ബൈക്കിന്റെ വേഗത കൂട്ടി. ഇതെല്ലാം കാണുന്ന മനുവിന് കാര്യം ഒന്നുതന്നെ മനസിലായില്ല പക്ഷെ മനുവിന്റെ നെഞ്ചിടിപ്പ് കുടികൊണ്ടിരുന്നു.
പെട്ടെന്ന് സെബാസ്റ്റ്യൻ അയാളുടെ വണ്ടി ഒരു വിജനമായ വഴിയിലേക്ക് ഓടിച്ചു കയറ്റി കൂടെ അവരും
മനു സെബാസ്റ്റ്യനോട് കാര്യം എന്താണെന്ന് തിരക്കാം വണ്ടി സൈഡ് ആക്കാൻ പറഞ്ഞു സെബാസ്റ്റ്യൻ വണ്ടി സൈഡ് ആക്കി ഇ സമയം പുറകിൽ വന്ന ബൈക്കുകളും അവരുടെ മുന്നിലും പുറകിലുമായി നിർത്തി.
മനു വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി ഉള്ളിലുള്ള ഭയം പുറമെ കാണിക്കാതെ അവരോടു ചോദിച്ചു
“നിങ്ങൾ ആരാ…” സംഭാഷണം മുഴുവിപ്പിക്കും മുൻപേ തന്നെ മനുവിന്റെ പുറകിൽ നിന്ന് ആരോ ഹെൽമറ്റ് ഉപയോഗിച്ച് തലക്കിട്ട് ഒറ്റയടികൊടുത്തു അടി കൊണ്ടതും മനുവിന്റെ ബോധം പോയി.
പിന്നീട് മനു കണ്ണ് തുറക്കുമ്പോൾ കാണുന്നത് മനു ഒരു വീടിന്റെ മുറ്റത്തു കിടക്കുന്നതാണ് സമയം സന്ധ്യയായിരിക്കുന്നു. ശരീരം മൊത്തം നല്ല വേദന മനു പതിയെ മുറ്റത്തു നിന്ന് എണിറ്റു ദേഹം മുഴുവൻ മണ്ണും ചെളിയും പറ്റിപ്പിടിച്ചിരിക്കുന്നു കൂടാതെ ശരീരത്തിൽ ചെറിയ മുറിവുകളും ഉണ്ട് മനു പതിയെ ആ വീടിന്റെ മുന്നിലേക്ക് നടന്നു വീടിന്റെ മുന്നിലുള്ള ബൽബിന്റെ വെളിച്ചതിലാണ് മനു നഗ്നൻ ആണെന്നുള്ള സത്യം തിരിച്ചറിഞ്ഞത്. മനുവിന് എന്താണ് ചെയേണ്ടത് എന്നറിയില്ല മനു നിസ്സഹായത്തോടെ ആ വീടിന്റെ മുന്നിൽ നിന്ന് കരഞ്ഞു