“” ഇനിയിപ്പോ ന്താ ഒരു വഴി..?? “” അവൻ വീണ്ടും ന്നെ നോക്കി
“”ഞാനോക്കിട്ട് ഇനിയൊരു വഴിയേ ഉള്ളു.. നിന്റെ കൂടെ ഇന്ന് കൂടാ…!! “”
ഒന്നേറിഞ്ഞു നോക്കാ അത്രേ കരുതിയുള്ളു… അവനോടൊപ്പം കിട്ടുന്ന സമയം അതാണ് എനിക്ക് വേണ്ടത്.
“” ഏയ്യ് അതൊന്നും പറ്റില്ല, നീ വേറെ വല്ല വഴിയുമുണ്ടോന്ന് നോക്ക്.. “”
ഞനത് പറഞ്ഞതും അവനത് അപ്പൊ തന്നെ നിരസ്കരിച്ചു, കൂടെ അവനോന്ന് പരുങ്ങി,
“” അതെന്താ നിയെന്നെ രാത്രിക്കേറി പിടിക്കോ.. അതോ പീഡിപ്പിക്കൊ… ഹ്മ്മ്.. “” ഞാൻ പുരികം വളച്ചു.. അവൻ ഉടനെ അതിനൊന്ന് ചിരിച്ചു
അവൻ ഇവിടെ വന്ന് ജോലി നോക്കിയത് മുതൽ ഞങ്ങളെ ആരേം അവന്റെ ഒരു പേഴ്സണൽ കാര്യങ്ങൾ അറിയിക്കുകയോ, പറയുകയോ ചെയ്തിട്ടില്ല..ചോദിച്ചാൽ ന്തെങ്കിലും പറഞ്ഞു ഒഴിവാക്കുകയാണ് പതിവ്. പക്ഷെ ഇന്ന് ഞാൻ ഇവന്റെ കൂടെ പോകും , ഉറപ്പ്..
അവൻ പിന്നേം പറ്റില്ല ന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ വിട്ട് കൊടുത്തില്ല, അത് കണ്ടവന് നിവർത്തിയില്ലാതെ സമ്മതിക്കുകയാണ് ചെയ്തത്.
വിജയിച്ച ഭാവത്തിൽ ഞാൻ പോകാൻ തയാർ ആകുമ്പോ അവൻ ന്നോട് ഒന്ന് ഇറങ്ങാൻ പറഞ്ഞു.
ഞാൻ ഇറങ്ങിയില്ല ന്ന് മാത്രം അല്ല ആള്ളി പിടിച്ചിരുന്നു, ചിലപ്പോ ഈ നാറി ഇവിടെ ഇട്ടിട്ട് പോയാലോ… ഇരുട്ടും ആണ് എനിക്ക് പേടിയാ…
അത് കണ്ടവൻ ചിരിച്ചുകൊണ്ട്, ഒരു കോൾ ചെയ്യാനാ ഒന്നിറങ്ങാൻ പറഞ്ഞതും ഞാൻ മടിച്ചു മടിച്ചു ഇറങ്ങി.. ങ്കിലും വണ്ടിയിൽ നിന്നും പിടുത്തം ഞാൻ വിട്ടില്ല.
അവൻ കുറച്ചു ദൂരം മാറി നിന്ന് ആരെയോ ഫോൺ ചെയ്തു, ഇടക്ക് ന്നെയും നോക്കുന്നുണ്ട്,
ന്തോ നിർദേശം കൊടുക്കുന്ന പോലെയാണ് അവന്റെ ആംഗ്യം കണ്ടിട്ട് നിക്ക് തോന്നിയത്.