നിശാഗന്ധി [വേടൻ]

Posted by

ഞാനവനെ മൊത്തത്തിൽ ഒന്ന് നോക്കി..
നല്ല വെളുത്തുറച്ച ശരീരം, ഒരു ആറടി പൊക്കം, മുടി സീറോ സ്റ്റൈൽയിൽ സൈഡ് കട്ട്‌ ചെയ്തിരിക്കുന്നു.. താടിയും മീശയും ലെവൽ ചെയ്ത് വൃത്തിയായി വെട്ടി നിർത്തിട്ടുണ്ട്.
കയ്യിൽ ഒരു ചുവന്ന ചരട്, കയ്യിൽ ഒരു മോതിരം ഉണ്ട്, ബട്ട് അത് തിരിച്ചു ഇട്ടിരിക്കുന്നു..

മുന്നിലേക്ക് കുനിഞ്ഞു മരുന്ന് ഒഴിക്കുന്നത് ക്കൊണ്ട് അവന്റെ രോമവൃദ്ധമായ ഉറച്ച നെഞ്ചേനിക് കാണാം.. അവയുടെ ചൂടോന്ന് പറ്റി കിടക്കാൻ കഴിഞ്ഞിരുന്നേൽ.. പെട്ടെന്ന് ഞാൻ നോട്ടം മാറ്റി. മ്ർസ് മീനാക്ഷി.. താങ്കൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു..

ഓഹ്.. ഓക്കേ ഓക്കേ..

“”ആഹ്ഹ്… “” ഞനൊന്ന് എരിവ് വലിച്ചു, അവനാ പഞ്ഞി കാലിൽ നിന്നും എടുത്ത് ഒരു കണ്ണിറുക്കി ന്നെ തലപൊക്കി നോക്കി,

“” അത്രക്കൊന്നുല്ല…’” ചുണ്ടിന്റെ കോണിൽ ഒരു കള്ളച്ചിരി ചിരിച്ചവനെന്റെ ഹൃദയം കീഴടക്കി.. പിന്നുണ്ടായ വേദനയൊക്കെയും ഒരു പൂവിന്റെ തഴുകലെന്നപോലെ ന്നെ സ്പർശിച്ചിട്ടുള്ളു.

“” ദേ കഴിഞ്ഞു.. “” അവൻ അവിടെ നിന്നും എണ്ണിറ്റു, കൂടെ ഷർട്ട്‌ അഴിച്ചു അവന്റെ തോളിൽ ഉണ്ടായ മുറിവിലേക്കും മരുന്ന് തേച്ചു.

അപ്പോളാണ് ഞാനദ്യമായി അവന്റെ ശരീരം കാണുന്നത്.. എന്നിലൂടെ ഒരു മിന്നൽ ഊളിയിട്ടു.
ദൈവമേ… കണ്ട്രോൾ തരണേ ,, മാക്സിമം അങ്ങോട്ടേക്ക് നോക്കരുത് ന്ന് വെച്ചാലും കണ്ണ് സമ്മതിക്കുന്നില്ല. ഇവൻ ജിമിൽ ഒക്കെ പോണുണ്ടായിരുന്ന് ന്ന് പറയുമ്പോളും, ഇടുന്ന ഷർട്ടിലൂടെ മസിൽ കാണുമ്പോളും ഇത്രക്കും ഉണ്ടെന്ന് കരുതിയില്ല.. പുറം തിരിഞ്ഞു നിന്ന അവന്റെ പുറത്തെന്താ,, യൂദാസിന്റെ ഫോട്ടോയാണോ പച്ച കുത്തിയിരിക്കുന്നേ. ഏഹ്ഹ്

Leave a Reply

Your email address will not be published. Required fields are marked *