“ആതൂ… ടീ.. വേഗം പോയിട്ട് വാ…” അമ്മ പിടിച്ചതുകൊണ്ട് ഭാഗ്യം…
ഒന്നൂടെ എന്നെ ദഹിപ്പിച്ചൊരു നോട്ടം നോക്കി അവൾ ചാവിയും എടുത്തു തിരിഞ്ഞു വീട്ടിലേക്ക് നടന്നു… കൂടെ അമ്മയും…
ഞാൻ മെല്ലെ ബസ്സിനരികിലേക്ക് നടന്നു….
തണുപ്പകറ്റാനായി കൈ കൂട്ടി തിരുമ്മിയ ശേഷം ഞാൻ റോട്ടിലേക്കിറങ്ങി കൈ കെട്ടി വെറുതെ നടന്നു…
നാല് മണി എന്ന് പറഞ്ഞിട്ടിപ്പോ സമയം 5:13 ആയി.. ഇരുട്ട് തെളിഞ്ഞു വരുന്നതേ ഉള്ളൂ.. റോഡിലെ വഴിവിളക്കിന്റെയും ചുറ്റുമുള്ള വീടുകളിലെ മതിലിൽ ഫിറ്റ് ചെയ്തിരിക്കുന്ന ഫാൻസി ലൈറ്റ്റിന്റെയും പ്രകാശം മാത്രം… ഇടയ്ക്കും തലയ്ക്കും പോകുന്ന ടു വീലറുകൾ, ജോജിഗിനു പോവുന്ന ആളുകൾ.. ബസ്സിലെ ചിലരുടെ കണ്ണ് എന്റെ നേർക്ക് പതിച്ചു… സമയം വൈകുന്നതിന്റെ അമർഷം അവരുടെ മുഖത്തുണ്ട്…
പത്തുമിനിറ്റിനുള്ളിൽ തന്നെ അമ്മയും ചേച്ചിയും ബാഗ് ഒക്കെ പാക്ക് ചെയ്ത് ഡോർ ഒക്കെ അടച്ചു തിരികെ ഇറങ്ങി.. ഒരു ലൈറ്റ് ടൊമാറ്റോ കളർ ചുരിദാറും വൈറ്റ് കളർ ലെഗിൻസും ആയിരുന്നു ചേച്ചിയുടെ വേഷം… അമ്മ എംബ്രോയ്ഡറി വർക്ക് ചെയ്ത സെറ്റ് സാരിയും ആകാശനീല ബ്ലൗസും ആണ് ധരിച്ചിരുന്നത്…
അവർ ഇറങ്ങിയത് കണ്ടു കുട്ടേട്ടൻ ബസ്സിലേക്ക് കയറിയിരുന്നു…. ശേഷം അമ്മയും, അമ്മയുടെ പുറകെ അവളും കേറാൻ തുടങ്ങി…
“കുട്ടീ ആ ബാഗ് ഇങ്ങ് തന്നേക്കു…”
അതിനിടയിൽ അപ്പുറത്തെവിടെനിന്നോ വന്നു ബസ്സിന്റെ സൈഡിലെ സ്റ്റോറേജ് തുറന്നുകൊണ്ട് ബസ്സിലെ കിളി ഫുണ്ട ചേച്ചിയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി അതിനുള്ളിലേക്ക് വെച്ചു.. അതിനൊപ്പം അവളെ നോക്കി അവന്റെ ഒരു ഇളിയും…