ഞങ്ങൾ ഇല്ല എന്ന ഭാവത്തിൽ മൂളി…
“എന്നാ പിന്നേ വേറെ വഴിയില്ലല്ലോ…. ഞാൻ ഒറ്റയ്ക്ക് പൊക്കോളാം… ഞാൻ അച്ഛനോട് വിളിച്ചു പറഞ്ഞേക്കാം നിങ്ങള് പറഞ്ഞിട്ട് വന്നില്ലെന്ന്…”
അത്രയും പറഞ്ഞുകൊണ്ട് അമ്മ തിരിഞ്ഞു ബസ്സിനടുത്തേക്ക് നടക്കാനൊരുങ്ങി….
“അമ്മേ… നിക്ക് നിക്ക് നിക്ക്…” ഓടി ചെന്നു അമ്മയുടെ കയ്യിൽ തൂങ്ങിക്കൊണ്ട് ചേച്ചി പറഞ്ഞു..
“ഉം?”
“ഞാൻ വന്നോളാം… അച്ഛനോട് പറയല്ലേ…” ചേച്ചി വേറെ വഴിയില്ല എന്നായാപ്പോൾ താല്പര്യം ഇല്ലെങ്കിലും സമ്മതം മൂളി…
അമ്മ വിജയ് ഭാവത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു…
അമ്മ അവസാനം ഇത് തന്നെ പറയും എന്ന് അറിയാവുന്നതുകൊണ്ട് ഞാൻ മനഃപൂർവം ഒരു നാടകം കളിച്ചതാണ്..
“അല്ലു.. അപ്പൊ നീയോ?” അടുത്ത ചോദ്യം എന്റെ നേർക്കായി…
“അതിന് ഞാനെപ്പഴാ വരുന്നില്ലാ ന്ന് പറഞ്ഞത്… കുട്ടേട്ടൻ വരുന്നില്ലേ… വാ പൂവാം…” ഞാൻ കൂളായി ചാടി തുള്ളി ബസ്സിനടുത്തേക്ക് നടന്നു.. അല്പം മുന്നിലെത്തിയപ്പോൾ തിരിഞ്ഞു അവളെ നോക്കി ഒരു ഇളിയും പാസാക്കി…
അവൾ കലിപ്പിച്ചു എന്നെയൊന്നു നോക്കി….
“ടാ ചാവി തന്നിട്ട് പോ…” അമ്മ പുറകേന്ന് വിളിച്ചുപറഞ്ഞു…
ഞാൻ പോക്കറ്റിന്ന് ചാവി എടുത്തു അവരുടെ നേർക്ക് എറിഞ്ഞുകൊടുത്തു..
വേണം ന്ന് വെച്ച് അല്ലെങ്കിലും അത് കറക്റ്റ് അവളുടെ നെറ്റിയിൽ തന്നെ പോയി കൊണ്ട്…
ആകെ ദേഷ്യത്തോടെയും നിരാശയോടെയും നിൽക്കുവായിരുന്ന അവൾ അതൂടെ ആയപ്പോ മുഖവും വീർപ്പിച്ചു കലിതുള്ളി എന്റെ നേർക്ക്…
“ഹെമ്മേ… ഭദ്രകാളി….”