“ടാ ആതു സ്റ്റേഷനിൽ വന്നിട്ടുണ്ട്… നീ പോയി അവളെയും കൂട്ടി വാ… നമ്മടെ പണിക്കർ സാറും വൈഫും എന്തോ എടുക്കാൻ മറന്നു എന്ന് പറഞ്ഞ് തിരിച്ചുപോയി… ബസ്സെടുക്കാൻ ലേറ്റ് ആവും…”
“ഞാനോ?… അതിന് എന്റോടെ അവള് വരും എന്ന് തോന്നുന്നില്ല… അവളെന്നോട് ചൊടിയാ… ”
“എന്ത് ചൊടി… ചെന്ന് കൂട്ടിക്കൊണ്ട് വാടാ… സമയം കളയാതെ…. ”
അമ്മ എന്നെ ഉന്തി തള്ളി വിട്ടു….
പിന്നെ ഞാൻ മിണ്ടാൻ പോയില്ല…
അവളെങ്കി അവൾ… സംഗതി ഞങ്ങൾ ഒടക്കാണേലും വെറുതെ ഒറ്റക്കിരുന്നു ബോറടിച്ചു ചാവുന്നതിലും നല്ലത് അതാണ്… ഇതാവുമ്പോ ഒന്നുല്ലേലും വഴക്കുണ്ടാക്കാൻ എങ്കിലും ഒരു ആളാവും…
ബസ്സീന്നിറങ്ങി വീട് തുറന്ന് സ്കൂട്ടിയുടെ ചാവി എടുത്തു, അതും കൊണ്ട് —– റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു…. സ്റ്റേഷൻ അടുത്തായതുകൊണ്ട് പെട്ടന്ന് എത്തി…
വണ്ടി നിർത്തി പ്ലാറ്റ്ഫോംമിൽ ചെന്നപ്പോൾ നമ്മുടെ കക്ഷി അവിടെ പെപ്‌സിയും കുച്ചോണ്ട് നിക്കുന്നു…
എന്റെ ചേച്ചിയാണ്…
ആത്മിക ആർ സുദേവ്…
വീട്ടിൽ ആതു എന്ന് വിളിക്കും….
അവള് ചെന്നൈയിൽ —— പഠിക്കുന്നു…
ഞാൻ മുന്നോട്ട് ചെന്നപ്പോൾ, എന്നെ കണ്ട് ആദ്യം കൈ ഉയർത്തി തുടങ്ങിയ അവൾ പിന്നെ എന്തോ ഓർത്ത് കൈ താഴ്ത്തി എങ്ങോട്ടോ നോക്കി നിന്നു… ഞാനത് കാര്യമാക്കാതെ അടുത്തേക് ചെന്നു….
“ഉം? എന്തെ വരുന്നില്ലേ?” ഞാൻ ചോദിച്ചു…
മിണ്ടാട്ടം ഒന്നും ഇല്ല… എന്തിന് മുഖത്ത് കൂടെ നോക്കുന്നില്ല…
ആ വരുന്നെങ്കി വരട്ട് എന്ന് കരുതി ഞാൻ തിരിഞ്ഞ് വണ്ടീടെ അടുത്തേക്ക് നടന്നു,… ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോ ബാഗും തൂക്കി പുറകിൽ ഉണ്ട്…