അമൃത: നമുക്ക് ആ വിവേകിനോട് തന്നെ ചോതിക്കാം എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമോ എന്ന്
ഫസൽ: അതു വേണോ
അമൃത: നമുക്ക് വെറെ വഴി ഉണ്ടോ
ഫസൽ: ശെരി നാളെ അയാളോട് സംസാരിക്കാം
അടുത്ത ദിവസം രാവിലെ എഴുന്നേറ്റ വിവേക് ഫ്രഷ് ഇവരോട് ഇവിടെ തന്നെ നിൽക്കാൻ പറയാൻ വേണ്ടി ചെന്നു പക്ഷേ അതേ സമയം ഇവിടെ ഞങ്ങൾക്ക് ഒരു താമസം ശെരിയാക്കി തരുമോ എന്ന് ചോദിക്കാൻ അവരും വന്നു.
ഫസൽ: സാർ ഞങ്ങൾക്ക് ഒരു സഹായം കൂടെ ചെയ്യാമോ
വിവേക്: എന്നെ എപ്പോ കണ്ടാലും സഹായം വേണോ
ഫസൽ: അതു സാർ ഞങ്ങൾക്ക് ഇവിടെ തന്നെ ഒരു താമസം ശെരിയാക്കി തരമോ
തേടിയ വള്ളി കാലിൽ ചുറ്റിയ അവസ്ഥ ആയിരുന്നു വിവേകിനു.
പക്ഷേ പെട്ടെന്ന് സമ്മതിക്കാതെ അവൻ ഒന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞു മുകളിലേക്ക് നോക്കി അവിടെ അമൃത നിൽക്കുന്നത് വിവേക് കണ്ടു.
വിവേക്: ശെരി ജോലി ഒരെണ്ണം ശെരി ആകാം പക്ഷേ താമസം ഇവിടെ വീട് അങ്ങനെ കിട്ടാൻ ബുദ്ധിമുട്ട് ആണ് പ്രത്യകിച്ചും നിങ്ങളെ പോലെ ഒളിച്ചോടി വന്നവർക്ക്
ഫസൽ തല ഒന്ന് താഴ്ത്തി നിന്നു
വിവേക്: ഒരു കാര്യം ചെയ് നിങൾ ഇവിടെ സ്റ്റേ ചെയ്തോ
ഫസൽ: അയ്യോ അതു സാറിന് ഒരു ബുദ്ധിമുട്ട് ആവില്ലേ
വിവേക്: എനിക്കെന്തു ബുദ്ധിമുട്ട് ഇവിടെ ഞാനും വേലയ്ക് നിൽക്കുന്ന ശോഭ എന്ന സ്ത്രീയെ ഉള്ളൂ. പിന്നെ എന്നെ സാർ എന്ന് വിളിക്കണ്ട പെർ വിളിച്ച മതി
അതു അവൻ പറഞ്ഞത് അമൃതയെ നോക്കി ആണ്.
അമൃതയ്ക് വിവേകിനോടു ആ സമയം ഉണ്ടായത് ഒരു ബഹുമാനം ആണ്. ഒറ്റ രത്രയിലെ പരിചയം വെച്ച് ഇത്രയൊക്കെ ചെയ്യുന്നത് കണ്ടിട്ട്.
വിവേക്: നിങൾ ആലോചിച്ചു പറ ഞാൻ ഒന്ന് പുറത്ത് പോയ് വരാം