വിവേക്: അച്ഛന് അതൊന്നും ഒരു പ്രശ്നം അല്ലാ ഞാൻ ആരെ വേണമെങ്കിലും കെട്ടിക്കോ എന്നാണ് പറഞ്ഞേ പക്ഷേ അച്ഛൻ്റെ സാന്നിധ്യത്തിൽ വേണം അപ്പോ പിന്നെ നമ്മൾ അങ്ങോട്ട് പോകാം….നിനക്ക് പാസ്പോർട്ട് ഉള്ളത് അല്ലേ ഉടനെ പോകേണ്ടി വരും
അമൃത: പാസ്പോർട്ട് എല്ലാം കയ്യിലുണ്ട്
വിവേക്: കൂടി പോയാൽ 4 ദിവസം അതിനുള്ളിൽ നമ്മൾ ഇവിടെ നിന്ന് പോകും.
അമൃത: അപ്പോ ഫസൽ
വിവേക്: അവനെന്ത് കാശ് കൊടുത്തു ഒഴിവാക്കും അത്രേയുള്ളൂ….
അമൃത: ഒഴിഞ്ഞു പോകുമോ
വിവേക്: പോകാതെ പിന്നെ പോയില്ലേൽ പറഞ്ഞു വിടും
അമൃത അതു കേട്ട് ചിരിച്ചു ശേഷം അവൻ കാസർഗോഡ് ടൗണിൽ എത്തി ആദ്യം പോയത് ട്രെൻഡ്സിൽ ആണ് അവിടെ കയറി
വിവേക്: നിനക്ക് ഇഷ്ടമുള്ള ഡ്രസ് എല്ലാം എടുത്തോ
അമൃത ചിരിച്ചുകൊണ്ട് ഓരോ ഡ്രെസ്സും നോക്കാൻ തുടങ്ങി കൂടെ വിവേകും അവള് ഒരു ചുരിദാറും പിന്നെ ജീൻസും ഷർട്ടും ഷോർട്സും ടീ ഷർട്ടും എടുത്തു അതെല്ലാം അവള് ട്രൈ ചെയ്തു നോക്കി അപ്പോള് വിവേക് അവൾക്കായി ഒരു സാരി സെലക്ട് ചെയ്ത് കൊണ്ട് വന്നു. ഒരു ബ്ലാക്ക് ഷിഫോൺ സാരി കൊണ്ട് വന്നു കൂടെ U നെക് ബ്ലൗസും എടുത്തു
വിവേക്: ഇത് കൂടെ പാക് ചെയ്തോ
അമൃത: ബ്ലൗസ് എനിക്ക് ചെരുമോ
വിവേക്: നിൻ്റെ സൈസ് തന്നെയാ എടുത്തത്
വിവേക്: പർച്ചേസ് കഴിഞ്ഞോ എങ്കിൽ പോകാം
അമൃത: പോകാം ..
അവർ ബില്ല് കൊടുക്കുമ്പോൾ ക്യാശിൽ ഇരുന്നായാൾ
“നിങൾ തമ്മിൽ നല്ല ചേർച്ചയുണ്ട്”
അമൃത: thank you
വിവേക് അയാളെ നോക്കി ചിരിച്ചു.
ശേഷം അവിടുന്ന് ഇറങ്ങി നേരെ പോയത് ജിയോ മൊബൈൽസിലേക് ആണ്
അമൃത: ഇവിടെ എന്താ