വിവേക്: തൻ്റെ വൈഫിനേ എവിടെയോ കണ്ടിട്ടുണ്ടല്ലോ
ഫസൽ: ഏയ് ഇല്ല അവള് ആദ്യമായി ആണ് ഇങ്ങോട്ടെക്ക് വരുന്നത്.
വിവേക്: ഇവിടെ വെച്ചല്ല……. ആ കിട്ടി താൻ റീൽ ചെയ്യുന്ന കുട്ടി അല്ലേ ഇൻസ്റ്റായിൽ
അവള് അതു കെട്ട് ഒന്ന് ഞെട്ടി
വിവേക് ഫോൺ എടുത്തു അതിൽ നോക്കി എടുത്തു കാണിച്ച്.
വിവേക്: ഇതല്ലേ… ഞാൻ ഫോളോ ചെയ്യുന്നുണ്ട്
അവള് കാറിൽ അതെല്ലാം കണ്ട് ചെറിയ ഒരു ചിരി ചിരിച്ചു
വിവേക്: ഇപ്പോള് റീൽ കാണാറില്ല എന്ത് പറ്റി
അതിനു മറുപടി പറഞ്ഞത് ഫസൽ ആണ്
ഫസൽ: അവള് ഇപ്പോള് അതൊന്നും ചെയ്യാറില്ല..
അതു പറഞ്ഞപ്പോൾ വിവേക് അവളുടെ മുഖത്ത് നോക്കി അവളുടെ മുഖം ഒന്ന് വാടിയത് അവൻ ശ്രദ്ധിച്ചു
വണ്ടി ഓടി രണ്ടു വഴിയിലേക്ക് വന്നു നിന്നു ശേഷം വിവേക് അവരൊഡായി
വിവേക്: അതേ നേരെ പോയാൽ റെയിൽവേ സ്റ്റേഷൻ ആണ് അവിടെ പോയാൽ ഈ സമയം ആരും കാണില്ല പരിചയം ഇല്ലാത്ത സ്ഥലം. ഇങ്ങോട്ട് തിരിഞ്ഞാൽ അവിടെ എൻ്റെ വീട് ആണ് നിങ്ങൾക്ക് വിശ്വാസം ഉണ്ട് എങ്കിൽ ഇന്ന് രാത്രി അവിടെ തങ്ങാം
ഫസൽ അമൃതയെ നോക്കി ഇരുന്നു അവള് അവനെ നോക്കി എന്ത് ചെയ്യണം എന്ന് ആംഗ്യം കാണിച്ചു
ഫസൽ: സാറിന് ബുദ്ധിമുട്ട് ആവില്ല എങ്കിൽ
വിവേക്: എനിക്കെന്തു ബുദ്ധിമുട്ട്
വിവേക് അതു പറഞ്ഞു വണ്ടി തിരിച്ചു നേരെ അവൻ്റെ വീട്ടിലേക്ക് പോയി. വണ്ടി അവൻ്റെ വീടിൻ്റെ ഗേറ്റ് തുറന്നു അകത്തു കയറി ഫാസലും അമൃതയും ആ വീടിൻ്റെ ഭംഗി നോക്കി അമ്പരന്ന് പോയ്.
വിവേക്: നിങൾ അകത്തേക്ക് വാ അവൻ വീട് തുറന്നു അകത്തു കയറ്റി.
നിങൾ പേടിക്കണ്ട ഞാൻ അമൃതയുടെ റീൽ എല്ലാം കണ്ട് ഇരുന്നിട്ടുണ്ട് പിന്നെ രാത്രി നിങ്ങളെ അവിടെ ഒറ്റയ്ക് നിക്കണ്ടല്ലോ എന്ന് കരുതിയ.