ശോഭ: എല്ലാത്തിനും പരിഹാരം ഉണ്ട് മോളെ മോൾ ആ സമയം വരെ കാത്തിരിക്. മോൾ ഒരു കാര്യം ചെയ് ഇന്നിനി അവൻ്റെ കൂടെ കിടക്കണ്ട താഴെ ആ കാണുന്ന മുറിയിൽ കിടന്നോ
വിവേകിൻ്റെ മുറിയുടെ തൊട്ടടുത്ത് ആണ് ആ മുറി
അമൃത: അയ്യോ അതോ വിവേക് ചേട്ടന് അതു ഇഷ്ടമാവില്ല
ശോഭ: ആണോ എന്നാല് മോൻ വരട്ടെ അപ്പോ നേരിട്ട് ചോദിക്കാം
കുറച്ചു കഴിഞ്ഞു വിവേക് വന്നു ബൈക്ക് സ്റ്റാൻഡ് ഇട്ട് കേറി വന്നു
വന്നപോഴേ ശോഭ കേറി
ശോഭ: വിവേക് മോനെ മോനോട് ഒരു കാര്യം ചോതിക്കാൻ ഉണ്ട്
വിവേക്: എന്താ ചേച്ചി
ശോഭ: മോനെ മോന് വല്ല ബുദ്ധിമുട്ട് ഉണ്ടോ അമൃത മോള് താഴത്തെ മുറിയിൽ കിടക്കുന്നതിന്.
വിവേക്: എനിക്ക് എന്ത് ബുദ്ധിമുട്ട് അമൃതയ്ക് ഈ വീട്ടിൽ എന്തും ചെയ്യാല്ലോ.
ശോഭ: കേട്ടല്ലോ ഇനി മോള് ഒന്നും നോക്കണ്ട ആ മുറി ഇനി മോൾടെ ആണ്.
വിവേക്: അതേ ഒരു മടിയും വേണ്ട
അമൃത അതു കേട്ട് കണ്ണുതുടച്ചുകൊണ്ട് അവരെ നോക്കി ചിരിച്ചു.
ശേഷം അന്നത്തെ രാത്രി അവള് ആ മുറിയിൽ കിടന്നു….
അടുത്ത ദിവസം രാവിലെ ഫസൽ എഴുന്നേറ്റപ്പോൾ അവളെ അടുത്ത് കണ്ടില്ല. ബാത്രൂമിലും ഇല്ല താഴേക്ക് പോയപ്പോൾ അവള് അടുക്കളയിൽ ശോഭയോട് സംസാരിക്കുന്നത് കണ്ടു. അങ്ങോട്ടേക്ക് ഫസൽ ചെന്നപ്പോൾ അവർ സംസാരിച്ചു കൊണ്ട് ഇരുന്നത് പെട്ടെന്ന് നിർത്തി കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക് ശേഷം ശോഭ കയറി
ശോഭ: ചായ വേണോ നിനക്ക്
ഫസൽ: വെ…വേണ്ട…
അമൃത അവനെ നോക്കാതെ അങ്ങോട്ട് തിരിഞ്ഞു നിൽക്കുക ആയിരുന്നു. അവന് അവളോട് സംസാരിക്കണം എന്നുണ്ട് മുഖത്തോട് മുഖം നോക്കി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല അതായിരിക്കും പിണക്കത്തിൻ്റെ കാര്യം എന്ന് അവൻ ഓർത്തു.വേറൊന്നും പറയാൻ നിൽക്കാതെ മുകളിൽ പോയ് കുളിച്ചു വൃത്തി ആയി താഴേക്ക് വന്നു. അപ്പോഴേക്ക് ആഹാരം ടേബിളിലും കൊണ്ട് പോകാനുമുള്ളത് റെഡി ആയി ഇരിക്കുന്നത് ആണ് കണ്ടത്. അവൻ അതുകണ്ട് ഒന്നും മിണ്ടാതെ പോയ്.