ഫസൽ: ഒന്നുമില്ല സാർ
“നീ സാർ എന്നൊന്നും വിളിക്കണ്ട പേര് വിളിച്ചാൽ മതി പേര് അറിയാമല്ലോ കിരൺ”
കിരൺ: നീ അടിക്കുമോ
ഫസൽ: വല്ലപ്പോഴും
കിരൺ: എന്നാല് വാ രണ്ടെണ്ണം അടിക്കാം
ഫസൽ വീട്ടിൽ പോയാൽ ഇപ്പൊ അമൃതയെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് കഴിക്കാം എന്ന് തീരുമാനിച്ചു.
ഫസൽ കിരണിൻ്റെ കൂടെ ബാറിൽ പോയി. അവിടെ ഇരുന്നു വെറെ കുറച്ചു കമ്പനി കൂടെ കിട്ടി അവരെല്ലാം മനപ്പൂർവ്വം തന്നെ അവനുമായി അടുത്ത് അവനെ കൊണ്ട് നല്ല പോലെ കുടിപ്പിച്ചു.
അന്ന് അവനെ കിരൺ കാറിൽ അവനെ വീട്ടിൽ കൊണ്ട് വന്നു ആക്കിയ ശേഷം കിരൺ വിട്ടു പോയി. ഫസൽ ആണേൽ ആടി ആണ് വീട്ടിലേക്ക് കയറിയത്.
അവൻ്റെ വരവ് കണ്ടപ്പോൾ തന്നെ അമൃതയ്ക് കാര്യം മനസ്സിലായി. അവള് അതു കണ്ടു അവനോട് ഒന്നും പറയാൻ നിന്നില്ല അവളുടെ മനസ്സിൽ അവള് ഇവൻ്റെ കൂടെ ഇറങ്ങി വരാൻ കാണിച്ച നിമിഷത്തെ ഓർത്തു പഴിച്ച് ഹാളിൽ തന്നെ ഇരുന്നു.
ശോഭ ഇത് കണ്ട് കൊണ്ടാണ് വന്നത്
ശോഭ: മോളെ ഇപ്പൊ മനസ്സിലായി മോൾടെ പ്രശ്നം
അമൃത തല കുനിച്ചു നിന്നു
ശോഭ: എന്തിനാ മോളേ ഇവനെ പോലൊരുത്തൻ്റെ കൂടെ ഇറങ്ങി പോണതു
അമൃത തല കുനിച്ചു നിന്നെങ്കിലും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ നിലത്ത് വീണത് ശോഭ കണ്ടു അതു കണ്ടു ശോഭ
ശോഭ: മോളെ കരയാൻ പറഞ്ഞതല്ല നീ കാര്യങ്ങള് മനസ്സിലാക്കാൻ പറഞ്ഞതാ എനിക്കും ഉണ്ട് ഒരു മോൾ അവള് ഇങ്ങനെ ഒരു കുടിയൻ്റെ കൂടെ ആണ് ജീവിതം എന്നറിഞ്ഞാൽ ഞാൻ ഇങ്ങനെയേ പറയൂ.
അമൃത: ഞാൻ എന്ത് ചെയ്യാനാ ചേച്ചി നന്നവുമോ എന്ന് നോക്കട്ടെ ഞാനായിട്ട് ഇനി ഒന്നും പറയുന്നില്ല.