അടുത്ത ദിവസവും ശോഭ ശോഭയുടെ പണി കൃത്യമായി ചെയ്തു. ഫസലിന് കൊണ്ട് പോകാനുള്ള ടിഫിനിൽ മരുന്ന് ചേർത്ത ശേഷം അതു അവനൺകൊണ്ട് പോകാൻ ആയി ഡൈനിങ്ങ് ടേബിളിൽ വെച്ച ശേഷം ശോഭ അമൃതയെ വിളിച്ചുകൊണ്ട് അവിടെ അടുത്തുള്ള അമ്പലത്തിൽ പോയി.
പോകുന്ന വഴിയിൽ പലരും അവളെ നോക്കി ചിരിക്കുന്നുണ്ട് അതു കണ്ട് അമൃത
അമൃത:ചേച്ചി ഇവരൊക്കെ എന്താ ഇങ്ങനെ നോക്കി ചിരിക്കുന്നത് ഞാൻ ഇവരെ എല്ലാം ആദ്യമായി കാണുകയാണ്
ശോഭ: അതു മോളെ വേറൊന്നുമല്ല മോൾ നമ്മുടെ വിവേക് മോൻ്റെ ഭാര്യ ആണന്നു വിചാരിച്ചു ആണ്. വിവേക് മോനോട് ഈ നാട്ടിലെ പലർക്കും ഭയങ്കര മതിപ്പ് ആണ്.
അമൃത അതു കേട്ടപ്പോൾ വിവേകിനോട് ഒരു ഇഷ്ടം അവിടം മുതൽ തുടങ്ങി. തൊഴുതു കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ ഒരു ഫാമിലി വന്നു ശി ശോഭയോട്
ഫാമിലി: എടി ശോഭേ ഇതാണോ നമ്മുടെ വിവേക് മോൻ്റെ ഭാര്യ
ശോഭ: അതേ
“ഹൊ അവൻ ഇത്ര നാൾ കാത്തിരുന്നു അവന് ചേർന്ന ഒരു കുട്ടിയെ തന്നെ കിട്ടിയല്ലോ”
ശോഭ അതു തിരുത്തി പറയാൻ പോയപ്പോഴെയ്ക് പെട്ടെന്ന് അമൃത കയറി
അമൃത: thank you ചേച്ചി
പെട്ടെന്ന് അമൃത അങ്ങനെ കേറി പറഞ്ഞപ്പോൾ ശോഭയും ഒന്ന് ഞെട്ടി ഇവൾ ഇത്ര പെട്ടെന്ന് സെറ്റ് ആയല്ലോ പെണ്ണല്ലേ വർഗ്ഗം ശോഭ മനസ്സിൽ ഓർത്തു.
അവരോട് പറഞ്ഞ ശേഷം രണ്ടു പേരും തിരികേ വീട്ടിലേക്ക് പോയി.പോകുന്ന വഴിയിൽ ശോഭ അമൃതയോടു
ശോഭ: എന്ത് പറ്റി മോളെ അങ്ങ് കേറി സമ്മതിച്ചത്
അമൃത: അറിയില്ല ചേച്ചി അങ്ങനെ പറയാൻ തോന്നി ചേച്ചി ഇത് വിവേകെട്ടനോട് പറയല്ലേ
ശോഭ: ഞാൻ പറയില്ല
അവർ രണ്ടു പേരും വീട്ടിൽ എത്തി അപ്പോഴേക്ക് ഫസൽ പോയിരുന്നു ഫസൽ ആ ടിഫിൻ കൊണ്ട് പോയോ എന്ന് ശോഭ നോക്കി ഉറപ്പാക്കി