അമൃത പിന്നീട് താഴേക്ക് വന്നപ്പോൾ മുന്നിൽ ബൈക്കു കണ്ടില്ല വിവേക് പോയ് എന്ന് മനസ്സിലായി.
അങ്ങനെ വൈകിട്ട് ശോഭ വന്നപ്പോൾ അമൃത അയൽക്കാരി പറഞ്ഞ കാര്യങ്ങള് ശോഭയോട് പറഞ്ഞു ശോഭ ഇതെല്ലാം ചിരിച്ചുകൊണ്ട് കേട്ടൂ.
സത്യത്തിൽ അതെല്ലാം ശോഭയുടെ നിർദേശ പ്രകാരം ആയിരുന്നു
അമൃത: എന്താ ചിരിക്കുന്നത്
ശോഭ: ചിരിക്കാതെ പിന്നെ എന്താ പറയുക. എൻ്റെ പൊന്നു മോളെ വിവേക് മോൻ അങ്ങനെ ആയിരുന്നു പറഞ്ഞിരുന്നത് പക്ഷേ വിധി വെറെ അല്ലേ
അമൃത: എന്നാലും എന്നെ അങ്ങനെ അല്ലേ കാണുന്നതു
ശോഭ: അങ്ങനെ കണ്ടാൽ എന്താ കുഴപ്പം അങ്ങനെ കണ്ടാലുള്ള ഗുണം മോൾക്കു ഈ വീടിൻ്റെ പുറത്ത് ഇറങ്ങുമ്പോൾ മനസ്സിലാവും
അമൃത: പക്ഷേ ഫസൽ ഇത് വല്ലതും അറിഞ്ഞാൽ
ശോഭ: സത്യത്തിൽ ഈ നാട്ടിൽ പലർക്കും അങ്ങനെ ഒരുത്തൻ ഈ വീട്ടിൽ ഉണ്ടെന്ന് അറിയില്ല മോളായി തിരുത്താൻ പോകണ്ട. നമ്മൾ എന്തിനാ നല്ല കാര്യങ്ങള് തിരുത്താൻ പോകുന്നത്. മോൾ ബുദ്ധിപൂർവം കാര്യങ്ങള് തിരിച്ചറിയാൻ ശ്രേമിക്
അമൃത പിന്നീട് അതിനു മറുപടി പറയാൻ നിന്നില്ല.
ശോഭ: മോളെ നാളെ രാവിലെ എൻ്റെ കൂടെ അമ്പലത്തിൽ വരുന്നോ അതാവുമ്പോൾ മോൾക്കു ഈ നാടും കാണാമല്ലോ
അമൃത: വരാം ചേച്ചി.
പിന്നീട് ഫസൽ വന്നു അവൻ അന്ന് വന്നപ്പോഴും അധികം സംസാരിക്കാൻ നിന്നില്ല ഓഫിസിൽ മനഃപൂർവം തന്നെ അവന് വർക്ക് ലോഡ് നൽകിക്കൊണ്ട് ഇരുന്നു. ചുറ്റുമുള്ളവർ തന്നെ ചതിക്കുക ആണ് എന്നുള്ള സത്യം തിരിച്ചറിയാതെ അവൻ അന്നത്തെ ദിവസവും തള്ളി നീക്കി അമൃത ആണെങ്കിൽ അവനോട് ഇന്ന് അയൽക്കാരി പറഞ്ഞ കാര്യങ്ങള് അവനോട് പറയാനും നിന്നില്ല.