അമൃതം [AK]

Posted by

വിവേക്: അമൃതയ്ക് ഈ സ്ഥലം എല്ലാം ഇഷ്ടപ്പെട്ടോ

അമൃത: സത്യത്തിൽ ഇവിടെ വന്ന ശേഷം ഇതേവരെ ഈ വീടിന് പുറത്തേക്ക് ഇറങ്ങാൻ പറ്റിയിട്ടില്ല ഫസൽ ജോലി തിരക്ക് ആയതുകൊണ്ട്

വിവേക്: തനിക്ക് കാണണം എന്നുണ്ട് എങ്കിൽ ഞാൻ കാണിച്ചു തരാം

അമൃത അവനെ ഒന്ന് നോക്കി

വിവേക്: തെറ്റിദ്ധരിക്കണ്ട ഇവിടെ അങ്ങനെ കാണാൻ മാത്രം ഉള്ള സ്ഥലം കുറവ് ആണ് ഇവിടെ അടുത്തുന്തന്നെയാണ് എൻ്റെ ഫാം അങ്ങോട്ട് കൊണ്ട് പോകാം.താല്പര്യം ഉണ്ടായാൽ മതി.

അമൃത: ഞാൻ പറയാം ഫസലിനോട് ഒന്ന് ചോതികട്ടെ

വിവേക് ശെരി എന്ന് പറഞ്ഞു വീണ്ടും അവർ വിശേഷങ്ങൾ പറഞ്ഞു ഉച്ചഭക്ഷണം കഴിച്ചു ശേഷം വിവേക് മുറിയിലേക്ക് വിശ്രമിക്കാൻ പോയ്. ആ സമയം അമൃത ടെറസ്സിൽ ചുമ്മാ കയറി അപ്പോള് അപ്പുറത്തെ വീട്ടിലെ സ്ത്രീ അവളെ കണ്ട് വിളിച്ചു

അയൽക്കാരി: അതേ എന്താ പേര്

അമൃത: അമൃത

അയൽക്കാരി: ഞാൻ കേട്ടിരുന്നു അപ്പുറത്ത് പുതിയ ഒരാള് വന്നു എന്ന് പക്ഷേ ഞാൻ ഒട്ടും കരുതിയില്ല വിവേക് മോൻ അവന് ഇഷ്ടപെട്ട പെണ്ണിനെ തന്നെ കെട്ടും എന്ന്

അമൃത: അയ്യോ ഞാൻ

അയൽക്കാരി: മോളൊന്നും പറയണ്ട ഞങ്ങളെ കഴിഞ്ഞ മാസം വരെ മോളുടെ ഫോട്ടോ കാണിച്ചത് ആണ് ഇഷ്ടപെട്ട പെൺകുട്ടി ഇതാണ് എന്ന് പറഞ്ഞു എന്തായാലും ഞങ്ങൾക്ക് സമാധാനമായി.

തിരിച്ചു പറയാൻ അനുവദിക്കാതെ ആ അയൽക്കാരി പറഞ്ഞു കൊണ്ടിരുന്നു.

അയൽക്കാരി: എന്തായാലും മോള് സമയം കിട്ടുമ്പോൾ ഇങ്ങ് പോര് ഞങ്ങടെ വിവേക് മോനെ നല്ല പോലെ നോക്കണേ
അതു പറഞ്ഞു അവർ അകത്തേക്ക് പോയി. അമൃത അതു കേട്ട് തിരുത്താനും പറ്റിയില്ല പക്ഷേ തന്നെ വിവേക് ഇത്രയേറെ സ്നേഹിക്കുന്നു എന്ന് അവള് ആ സമയം തിരിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *