വിവേക്: അമൃത എന്നെ സാർ എന്ന് വിളിക്കണ്ട ഒന്നുകിൽ പേര് അല്ലേല് സാർ മാറ്റി വെറെ എന്തെങ്കിലും
അവള് അതു കെട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു
അമൃത്: വിവേകേട്ടൻ എന്നയാലോ
വിവേക്: സൂപ്പർ
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു ശേഷം അവൻ്റെ ബുള്ളറ്റ് എടുത്തു
ശോഭ പിന്നീട് ഉച്ചയ്ക് വേണ്ട ആഹാരം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു കൂടെ അമൃതയും കൂടി.
അമൃത: ചേച്ചി ഈ വിവേക് ഏട്ടൻ്റെ parents എല്ലാം എവിടാ
ശോഭ: മോന് അമ്മ ഇല്ല അച്ഛൻ ഉണ്ട് ആൾ പുറത്ത് ആണ്.
അമൃതയ്ക് അതു കേട്ടപ്പോൾ അവനോട് ഒരു സിമ്പതി തോന്നി.
ശോഭ: ഇട്ട് മുടാനുള്ള കാശ് ഉണ്ട് പക്ഷേ അവൻ ഇവിടെ ഇങ്ങനെ ജീവിക്കാൻ ആണ് ഇഷ്ടം എപ്പോ വേണേലും ഇവൻ പറയുന്ന സ്ഥലത്ത് ബിസിനസ് ഇട്ട് കൊടുക്കും പക്ഷേ പോകണ്ടേ
അമൃത: അറിയില്ല സമയം ആകട്ടെ എന്നാ അവൻ പറയുന്നത്
ശോഭ: എനിക്കൊരു കാര്യം ഉറപ്പാ വിവേക് മോൻ ഈ സഹായം ചെയ്യുന്നുണ്ട് എങ്കിൽ ഒരൊറ്റ കാര്യമേ ഉള്ളു അവൻ മോൾടെ ഫാൻ ആണ് എന്ന് പറയുന്നത് ചുമ്മാതല്ല. ഇഷ്ടമുള്ളവർക്ക് വേണ്ടി അവൻ എന്തും ചെയ്യും
അമൃത അതിനു മറുപടി ഒന്നും പറഞ്ഞില്ല പക്ഷേ അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വന്നത് ശോഭ ശ്രദ്ധിച്ചു.
ശോഭ ഉച്ചയ്ക് വേണ്ടതും കൂടെ ഉണ്ടാക്കിയ ശേഷം
ശോഭ: മോളെ 1 മണി കഴിഞ്ഞു ഞാൻ പോകുവാ
അമൃത: കഴിച്ചിട്ട് പോകാം ചേച്ചി
ശോഭ: വേണ്ട മോളെ മോള് കഴിച്ചോ വിവേക് മോൻ വരുമ്പോൾ പറഞ്ഞാല് മതി. ഞാൻ വൈകിട്ട് വരാം
ശോഭ അതു പറഞ്ഞു ഇറങ്ങി തിരിച്ചു അവള് പോകുന്ന വഴി വിവേക് നിൽപ്പുണ്ടായിരുന്നു
വിവേക്: എന്തായി
ശോഭ: നീ എന്നെ ഒന്ന് വീട്ടിൽ കൊണ്ടാക്ക് അതു പറഞ്ഞു അവള് പുറകിൽ കേറി