സ്‌ക്വിഡ് ഗെയിം 2 [Eren Yeager]

Posted by

 

കൃത്യം 9 മണിക്ക് അവരുടെ ഡോർമെറ്ററിയിൽ സൈറൺ മുഴങ്ങി… ഒപ്പം ഒരു അന്നൗൺസ്‌മെന്റും… ഇന്നത്തെ ഗെയിം തുടങ്ങാനുള്ള സമയം ആയി എല്ലാവരും റൂം നമ്പർ 14 ലിലേക്ക് എത്തി ചേരുക……..

 

ബാക്കിയുള്ള 41 മത്സരാർഥികളും വരി വരിയായി… റൂം നമ്പർ 14 ലേക്ക് പ്രവേശിച്ചു…. ഒരുപാട് ചെറിയ  റൂമുകൾ ചേർന്ന ഒരു വലിയ റൂം ആയിരുന്നത്….ഒരു വലിയ ടേബിൾ ആ റൂമിന്റെ നടുക്ക് ഉണ്ടായിരുന്നു അതിൽ കുറെ നമ്പറുകൾ എഴുതിയ കാർഡുകളും ഉണ്ടായിരുന്നു…

 

അമ്പരപ്പോടെ ഗെയിം എന്തായിരിക്കും എന്ന് അത്ഭുതത്തോടെ നോക്കി നിൽക്കുന്ന അവരുടെ ഇടയിലേക്ക് റെഡ് മാസ്ക് ഇട്ട വ്യക്തി മെയിൻ ഡോർ തുറന്നു കയറി വന്നു….

 

ഗുഡ് മോർണിംഗ് ഗയ്‌സ്….. രണ്ടാമത്തെ ഗെയിംലേക്ക് എല്ലാവർക്കും സ്വാഗതം….

3 സ്റ്റെപ് ആയിട്ടായിരിക്കും ഇന്നത്തെ ഗെയിം നടക്കുന്നത്….

 

41 ആളുകൾ മത്സരിക്കുന്ന ഈ കളിയിൽ ആദ്യ സ്റ്റെപ് എന്ന നിലക്ക് നിങ്ങൾ ഓരോരുത്തർക്കും ഓരോ കാർഡ് വച്ച് തിരഞ്ഞെടുക്കാം…. ഇതിൽ ഒരു നമ്പർ X enna നമ്പർ ആയിരിക്കും… ആ കാർഡ് കിട്ടുന്നവൻ കളിയിൽ നിന്നും eliminate ആകും….

 

അടുത്ത സ്റ്റെപ്പിൽ 1 മുതൽ 20 വരെ നമ്പർ കിട്ടിയവർ ഓരോ റൂമിൽ കയറണം…21 തൊട്ട് ബാക്കിയുള്ളവർ അതേ ഓർഡറിൽ ഓരോ റൂമുകളിൽ കയറണം..അങ്ങനെ ഒരു റൂമിൽ കയറുന്നവർ ഒരു ടീം ആകും…

 

നമ്പറുകൾ പരസ്പരം കൈ മാറാനോ പറയാനോ പാടുള്ളതല്ല…..

 

റൂമിൽ എത്തിയ ശേഷം നിങ്ങൾ 2 പേര് അടങ്ങുന്ന 20 ടീം ഉണ്ടാകും…. ആ ടീമിലെ ഒരാൾ തോറ്റാലും 2 പേര് തോറ്റാലും അവർ രണ്ടു പേരും eliminate ആകും

Leave a Reply

Your email address will not be published. Required fields are marked *