ആൽബിന് ആ മുഖത്തേട്ട് ന്നോക്കാൻ തന്നെ ഭയം തോന്നി . അവൻ ആ കാഴ്ച്ച കണ്ട് നിന്നതും വീണ്ടും പ്രീതി മുളയും വീശി യാതൊരു വിധ തളർച്ചയുമില്ലാതെ ചാടി ചാടി തമ്പുരാട്ടിയുടെ നേരെ വന്നു . ചോര വാർന്ന് കിതച്ച് അവശയായ തമ്പുരാട്ടി ഒരു പ്രകാരം ആ വീശലുകൾ തടുത്ത് ബ്ലോക്ക് ചെയ്ത് കൊണ്ട് പിറകോട്ട് പിറകോട്ട് പോയിക്കൊണ്ടിരുന്നു .
തമ്പുരാട്ടിയുടെ മുഖത്ത് ഭയം നിഴലിക്കാൻ തുടങ്ങി . ആ കൊഴുത്ത ശരീരം കോല് പോലെ ആവാൻ തുടങ്ങിയിരിക്കുന്നു . തമ്പുരാട്ടിയുടെ സൈസ് പ്രീതിയുടെ ശരീരത്തേക്കാൾ കുറഞ്ഞ് പോയത് പോലെ കണ്ട് നിന്നവർക്ക് തോന്നി . പിറകോട്ട് പിറകോട്ട് പോയ തമ്പുരാട്ടിയുടെ മുഖത്തും തലക്കും പ്രീതി ചാടി ചാടി അടിച്ചതും ബ് ഹേ ഹാ മ്മേ എന്ന് ഒച്ചയിട്ട് കൊണ്ട് തമ്പുരാട്ടി പ്രീതിയുടെ കാലിനിടയിലൂടെ കയറി ഒഴിഞ്ഞ് മാറി .
പല തവണ തമ്പുരാട്ടി പ്രീതിയുടെ കാലിനിടയിലൂടെ ഒഴിഞ്ഞ് മാറിയതും പ്രീതി തമ്പുരാട്ടിയെ പല പ്രാവിശ്യം പൊക്കി എടുത്ത് തല തറയിൽ അടിക്കാൻ പാകത്തിന് നിലത്തേക്കെറിഞ്ഞു . എന്നിട്ടും തോൽക്കാൻ മനസില്ലാതെ ചോര വാർന്ന് എഴുനേറ്റ് നിന്ന തമ്പുരാട്ടി തൻ്റെ മുള കൊണ്ട് ബ്ലോക്ക് ചെയ്യാനും ദിശ മറന്ന് മുളവീശാനും തുടങ്ങി .
പ്രീതിയുടെ മുള തമ്പുരാട്ടിയുടെ പൊക്കിൾ കുഴിയിൽ ചെന്ന് പതിച്ചതും ബ് ബ് ഹേ ബ് എന്ന് ഉറക്കെ എന്തോ ശബ്ദം ഉണ്ടാക്കിക്കൊണ്ട് തമ്പുരാട്ടി വേച്ച് വേച്ച് പിന്തിരിഞ്ഞ് തട്ടിൽ നിന്നിറങ്ങിയോടി . പ്രീതി പിന്നാലെ ഓടി ചെന്ന് തമ്പുരാട്ടിയെ പോത്തിനെ തല്ലുന്ന പോലെ പുറം അടിച്ച് പൊളിച്ചു കൊണ്ടിരുന്നു .