മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]

Posted by

പ്രീതിക്ക് കഷ്ടിച്ച് 5.3 ഉയരവും 47 kg തൂക്കവുമെയുള്ളൂ ‘ പോരാത്തതിന് ഒരു പെൺകുട്ടിയും .
വരദനാകട്ടെ ഉയരം 5. 9 തൂക്കം 95 kg വരും
.
പക്ഷേ കളരി മുറയിൽ അതിലൊന്നും വലിയ കാര്യമില്ല .

അങ്ങനെ നോട്ടീസ് വിതരണം എക്കാലത്തേക്കാൾ കൂടുതൽ ഇക്കുറി തകർതിയായി നടന്നു .
ആദ്യ ദിവസം ഉത്സവ പറമ്പിലേക്ക് പ്രവേശനം ഇല്ലാത്ത പലരും കടം വാങ്ങി പൈസ കൈകൂലി കൊടുത്ത് വരെ കളരി കാണാൻ ഇക്കരയിലെത്തി.

പലരും വീടിൻ്റെ ആധാരം പണയം വെച്ച് പോലും ഉത്സവ പറമ്പിൽ ആദ്യ ദിവസം നാലഞ്ച് കടകളും ഇട്ടിരുന്നു .
കളരി കാണാൻ മുൻ സീറ്റിന് വേണ്ടി മുതലാളിമാരായ പലരും ലേലം വിളികൾ വരെ നടത്തി.

മനോഹരൻ ചേട്ടനും തമ്പുരാട്ടിയും തമ്മിൽ വാശിയോടെ നടന്ന കളരി പൂരത്തിന് ശേഷം ഇത്രക്ക് ആവേശവും തിരക്കും ആകാംശയും നിറഞ്ഞ ഒരു കളരിയും അതുവരെ നടന്നിട്ടില്ല എന്നതാണ് വാസ്തവം .

അങ്ങനെ ആ ദിവസം വന്നെത്തി .

നാട്ടിലെ കടത്തും പുഴക്കരയും എല്ലാം ജന സാഗരം കൊണ്ട് നിറഞൊഴുകി .
ആര് വീഴും ? വരദനോ ? പ്രീതിയോ ?
ആർക്ക് അംഗവൈകല്യം സംഭവിക്കും ?
പലർക്കും പല പല അഭിപ്രായം ഉണ്ടായിരുന്നെങ്കിലും വരദൻ വിജയിക്കും എന്ന് നാടാകെ ഒരു കരക്കമ്പി പരന്നിരുന്നു .

പ്രീതിയുടെ അച്ചൻ രാമു വിനേക്കാൾ 7 വയസ് കൂടുതലുണ്ട് വരദന് .
പ്രീതിയുടെ അമ്മയായ കിട്ടുമൂപ്പൻ്റെ രണ്ടാമത്തെ മകൾ മല്ലികക്ക് വയസ് വെറും 37 മാത്രം .
അവരുടെ ഉണക്കക്കമ്പ് പോലത്തെ മകളായ പ്രീതി എങ്ങനെ തണ്ടും തടിയുമുള്ള ആണൊരുത്തനായ വരദനോട് ജയിക്കും?

അങ്ങനെ സംശയങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കളരി മുറ്റം ഒരുങ്ങി .
ആനകളും അമ്പാരിയും മേളക്കാരും എല്ലാം അണിനിരന്നു .
നിക്കറിട്ട പഴയ കാലത്തെ ആൺ പോലീസുകാരും കാക്കി സാരി ഉടുത്ത വനിതാ പോലീസുകാരികളും തിരക്ക് നിയന്ത്രിക്കാൻ പാടു പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *