അതു കണ്ടതും ആൽബിന് സന്തോഷമായി . വളരെ സിംപിളായിട്ട് പ്രീതിയെ തമ്പുരാട്ടി ഒറ്റ കയ്യിൽ പൊക്കി പിടിച്ച് നിൽക്കുന്നു. തമ്പുരാട്ടി ഉറപ്പായും ജയിക്കും എന്നവൻ മനസിൽ ഓർത്തതും എയറിൽ നിന്ന് പിടച്ച പ്രീതി തൻ്റെ വലത് കാല് പൊക്കിക്കൊണ്ട് തമ്പുരാട്ടിയുടെ നെഞ്ചിൽ ആഞ് ചവിട്ടി തമ്പുരാട്ടിയെ പിറകോട്ട് മറിച്ചിട്ടു .
പോത്ത് മറിഞ്ഞ് വീഴുന്നത് പോലെ തമ്പുരാട്ടി തട്ടിൽ മറിഞ്ഞ് വീണതും പ്രീതി മുളയും വീശി ചാടി വന്ന് തമ്പുരാട്ടിയുടെ അടിവയറ്റിൽ ആഞ്ഞ് ചവിട്ടിയിട്ട് തൻ്റെ മുള വെച്ച് തമ്പുരാട്ടിയുടെ തലക്ക് അടിക്കാൻ വീശിയതും തമ്പുരാട്ടി കിടന്ന് കൊണ്ട് അവളുടെ മുള തൻ്റെ മുളകൊണ്ട് ബ്ലോക്ക് ചെയ്ത ശേഷം പ്രീതിയുടെ അടിവയറ്റിൽ ചവിട്ടി അവളെയും മറിച്ചിട്ടു .
ഞ്ഞൊടിയിടെ രണ്ടാളും ചാടി എഴുന്നേറ്റ് അലറി വിളിച്ച് കൊണ്ട് ചുവടുകൾ വെച്ച് മുളകൾ വീശി അടിക്കാൻ തുടങ്ങി . തമ്പുരാട്ടി മുള വീശുന്നതിൻ്റെ ശക്തിയിൽ പ്രീതി ഒഴിഞ്ഞ് മാറി പിറകോട്ട് പിറകോട്ട് പോയിക്കൊണ്ടിരുന്നു . പ്രീതിയുടെ തുടക്കും തോളത്തും തമ്പുരാട്ടിയുടെ മുള കൊണ്ടുള്ള പ്രഹരമേറ്റു . എന്നിട്ടും വാശിയോടെ പ്രീതി ചാടി ചാടി തമ്പുരാട്ടിയെ പിറകോട്ടു പിന്തിരിപ്പിക്കാൻ മുള വീശിക്കൊണ്ടിരുന്നു .
പക്ഷേ തമ്പുരാട്ടിയെ ഒരടി പോലും പിറകോട്ട് ചലിപ്പിക്കാൻ പ്രീതിയെക്കൊണ്ടായില്ല . തമ്പുരാട്ടിയുടെ കൊഴുത്ത ശരീരം വായുവിൽ പറന്ന് പറന്ന് മുള പറത്തി പ്രീതിയുടെ തല ലക്ഷ്യമാക്കി വീശിയടിച്ചുക്കൊണ്ടിരുന്നു .
എന്നാൽ തമ്പുരാട്ടിയുടെ കൊഴുത്ത തുടകളുടെ ഇടയിലൂടെ കയറി അടി കൊള്ളാതെ ഒഴിഞ്ഞ് മാറിക്കൊണ്ട് തമ്പുരാട്ടിയുടെ പിറകിൽ ചെന്ന് തലക്ക് നോക്കി പ്രീതിയുടെ മുളയുടെ ഇരുമ്പ് പിടിപ്പിച്ച അറ്റം ചെന്ന് പല തവണ കുത്തി തമ്പുരാട്ടിയുടെ തലക്ക് മുറിവേൽപ്പിച്ചു .