മുളകൾ തമ്മിൽ മുട്ടിച്ച് മുഖത്തോട് മുഖം നോക്കി പല്ലിറുമിക്കൊണ്ട് ദേഷ്യത്തോടെ നിന്ന രണ്ട് പേരും നെറ്റി വെച്ച് അന്യോന്യം തള്ളാൻ തുടങ്ങിയതും പൂരപ്പറമ്പിൽ ആർപ്പ് വിളികൾ മുഴങ്ങി. കളരി തുടങ്ങാൻ സിഗ്നൽ കിട്ടുന്നതിന് മുന്നെ തന്നെ പ്രീതിയും തമ്പുരാട്ടിയും കൊമ്പ് കോർത്ത് നിൽക്കുന്ന പോലെ നെറ്റി മുട്ടിച്ച് പരസ്പരം നിന്നു .
അതു കണ്ടിട്ട് ആൽബിന് ഭയം നിഴലിക്കാൻ തുടങ്ങി . താൻ ജീവന് തുല്യം സ്നേഹിക്കുന്ന തമ്പ്രാട്ടി ദാ കൊത്തു കൂടാൻ തയാറാവുന്നു . പേടി കാരണം അവൻ അടുത്തിരുന്ന സിസിലിയുടെ കയ്യിൽ മുറുകെ പിടിച്ചു .
പരസ്പരം നെറ്റി കൊണ്ട് ഇടിച്ച് നിന്ന ഇരുവരേയും ഗംഗാദരൻ ചേട്ടൻ ഒരു പ്രകാരം പണിപ്പെട്ട് മാറ്റി നിർത്തിയതും തമ്പുരാട്ടി ഉറക്കെ നാട് നടുങ്ങുന്ന ഒരു പ്രക്യാപനം പ്രീതിയോട് നടത്തി .
ഈ കളരിയിൽ ഞാൻ ജയിച്ചാൽ നീ എൻ്റെ അടിമ . നിൻ്റെ നാടും വീടും ഉപേക്ഷിച്ച് നീ എൻ്റെ അടിമയായി കൂടെ മരണം വരെ ജീവിച്ചോണം എന്താടി സമ്മതിച്ചോ ? ?
സമ്മതിച്ചെടി .. ഞാനാ ജയിക്കണതെങ്കിൽ നീയും നിൻ്റെ നാടും സ്വത്തുക്കളും ഉപേക്ഷിച്ച് എൻ്റെ കൂടെ അടിമയായി വന്നോണം . അല്ലെങ്കിൽ ഞാൻ കൊണ്ടോകും നിന്നെ ..
തമ്പുരാട്ടിയുടെ ആ പ്രക്യാപനത്തിന് മുന്നിൽ തെല്ല് പോലും ഭയമില്ലാതെ യാതൊരു കൂസലുമില്ലാതെ പല്ലിറുമിക്കൊണ്ട് പ്രീതിയും മറുപടി കൊടുത്തു .
നാട്ടുകാരാരും ഞങ്ങളുടെ ഒരു കാര്യത്തിനും ഇടപെടണ്ട. ഗംഗാദരാ പോയി മൈക്കിൽ ഈ കാര്യം വിളിച്ച് പറ .
തമ്പുരാട്ടിയുടെ കനപ്പിച്ചുള്ള ആജ്ഞ അനുസരിച്ച് കൊണ്ട് ഗംഗാദരൻ ചേട്ടൻ മൈക്കിലൂടെ അവരുടെ പ്രക്യാപനങ്ങൾ നാട്ടുകാരോടായി വിളിച്ച് പറഞ്ഞു .