നാടെങ്ങും കളരിയങ്കത്തെ വരവേൽക്കാൻ ഒരുങ്ങി . തമ്പുരാട്ടിയും കഠിനമായ പരിശീലനം നടത്തി . എങ്കിലും ആൽബിനുമായി ബന്ധപ്പെടാൻ തമ്പുരാട്ടി സമയം കണ്ടെത്തിയിരുന്നു . നാട്ടിലെല്ലാം നോട്ടീസ് വിതരണം ആരംഭിച്ചു .
65ാമത് കളരി മഹാമഹം .
ചീനിപ്പുരക്കൽ പ്രീതി രാമു vs കളരിക്കൽ ദേവിക വരദർ .
പ്രീതി രാമു
വയസ് – 19
ഉയരം – 5.3
ശരീരഭാരം – 47 kg
കളരിയിൽ ആകെ പങ്കെടുത്തത് – ഒരു തവണ . വിജയം -1
ദേവിക വരദൻ [കളരിക്കൽതമ്പുരാട്ടി ]
വയസ് -43
ഉയരം – 5.8
ശരീരഭാരം – 90 kg
കളരിയിൽ ആകെ പങ്കെടുത്തത് -30 തവണ വിജയം – 29
പതിനെട്ട് വയസിന് താഴെയുള്ളവർക്ക് കളരി കാണാൻ പ്രവേശനം അനുവദിക്കുന്നതല്ല . ഇക്കുറി ടിക്കറ്റ് നിരക്ക് 75 ൽ നിന്നും 100 ആക്കിയതായി കമ്മറ്റി ഭാരവാഹികൾ അറിയിച്ചിരിക്കുന്നു .
ഇതായിരുന്നു ആ വർഷത്തെ കളരിയിൽ ഇറക്കിയ നോട്ടീസ് പ്രമാണം .
നാടും നാട്ടാരും എക്കാലത്തേക്കാളും ആവേശഭരിതരായി ആകാംശയോടെ കളരി ദിനങ്ങൾ എണ്ണി തീർത്ത് അക്ഷമരായി കാത്തിരുന്നു .
ആൽബിനും സിസിലിക്കും മാത്രം മനസിൻ്റെ സമാധാനം മൊത്തം നഷ്ടപ്പെട്ടു എന്ന് പറയുന്നതാകും ശരി . കളരി തട്ടിൽ വെച്ച് തമ്പുരാട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ ഭൂമിയിൽ തങ്ങൾക്ക് ആരും ഇല്ല എന്ന ചിന്ത അവരെ രണ്ടു പേരേയും വല്ലാതെ അലട്ടിയിരുന്നു . എങ്കിലും തമ്പുരാട്ടിയെ തോൽപിക്കാനൊന്നും നരുന്ത് പെണ്ണായ പ്രീതി വളർന്നിട്ടില്ല എന്നവർക്ക് നന്നായി അറിയാമായിരുന്നു .
കളരി നടക്കുന്ന തലേ ദിവസം വൈകിട്ട് ആറ് മണിക്ക് ചുവന്ന പട്ടുസാരിയും ചുറ്റി തമ്പുരാട്ടി ആൽബിനെ കാണാനായി അവൻ്റെ വീട്ടിലെത്തി . എന്നത്തേക്കാൾ സുന്ദരിയായിട്ട് ആൽബിനും സിസിലിക്കും തമ്പുരാട്ടിയെ അന്ന് കണ്ടപ്പോൾ തോന്നി .