അതോടെ തമ്പുരാട്ടിയുടെ വീട്ടുകാര് വരെ പലതും പറഞ്ഞ് നടക്കാൻ തുടങ്ങി . തമ്പുരാട്ടിയെ പേടിയുള്ളത് കാരണം ആരും തമ്പുരാട്ടിയോട് അതിനെ കുറിച്ച് ചോദിക്കാൻ വരെ ധൈര്യപ്പെട്ടിരുന്നില്ല .
സിസിലി പതിയെ തമ്പുരാട്ടിയുടെ നിർദേശ പ്രകാരം തമ്പുരാട്ടിയുടെ പാടത്തെ കൊയ്ത് നിർത്തുകയും തനിക്ക് തമ്പുരാട്ടി തന്ന പാട ശേഖരത്ത് ജോലിക്കാരെ ഇറക്കി പണി എടുപ്പിച്ച് സ്വന്തം കാലിൽ നിൽക്കുന്ന ഒരു കൊച്ചു തമ്പുരാട്ടിയായി മാറുകയും ചെയ്തു .
പക്ഷേ അതിൻ്റെ അഹങ്കാരം സിസിലിക്കോ ആൽബിനോ ഉണ്ടായിരുന്നില്ല . തമ്പുരാട്ടി തന്നെയാണ് സിസിലിയുടെ വീടിൻ്റേയും കാരണവർ എന്ന് സാരം . പതിയെ പതിയെ ഭർത്താവില്ലാത്ത സിസിലിക്ക് തമ്പുരാട്ടിയോട് തമ്പുരാട്ടി അറിയാതെ തന്നെ എന്തോ ഒരു പ്രണയം ഉടലെടുക്കുകയും ചെയ്തു .
തമ്പുരാട്ടി വീട്ടിൽ വരുമ്പോൾ തല താഴ്തി അവൾ അനുസരണയുള്ള ഭാര്യയെ പോലെ തമ്പുരാട്ടിയോട് പെരുമാറി . ആ ശരീരത്തിൽ ഒന്ന് ചേർന്ന് കിടക്കാൻ അവൾ ആഗ്രഹിച്ചിരുന്നു . പക്ഷേ തമ്പുരാട്ടിയോട് അത് ധരിപ്പിക്കാൻ അവൾക്ക് പേടിയായിരുന്നു .
എന്നാൽ തമ്പുരാട്ടിയുടെ മനസിൽ ആൽബിനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല . ആൽബിന് വേണ്ടി ജീവൻ വരെ ത്യജിക്കാൻ തമ്പുരാട്ടി തയറായിരുന്നു . അങ്ങനെ നാല് മാസങ്ങൾ കൊഴിഞ്ഞു പോയതും ആ ദിവസം വന്നെത്തി . അമ്പലത്തിലെ ഉത്സവവും അതിനോട് അനുബന്ധിച്ചുള്ള കളരി പോരും .
ഇക്കുറി ജനത്തിരക്ക് നിയന്ത്രിക്കാൻ ടൗണിൽ നിന്ന് വരെ പോലീസ് വരേണ്ടി വരും എന്ന് ജനങ്ങൾക്കിടയിൽ സംസാരം നടന്നു .
ആര് ആരെ തോൽപിക്കും എന്നുള്ള ചിന്ത പലർക്കും ഉണ്ടായിരുന്നു . എങ്കിലും തമ്പുരാട്ടി തന്നെ ജയിക്കും എന്ന് പലരും പറഞ്ഞ് നടന്നു . മെയ് വഴക്കവും ഗുരുസ്ഥാനവും പൊക്കവും വണ്ണവും എല്ലാം പ്രീതിയേക്കാൾ കൂടുതൽ തമ്പുരാട്ടിക്ക് തന്നെയായിരുന്നു .