മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]

Posted by

തൻ്റെ പതിമൂന്നാം വയസ് മുതൽ ദേവി തമ്പുരാട്ടി പല ഉത്സവ കളരികളിലും പങ്കെടുത്തിട്ടുണ്ട് .
ആ കാലമത്രയും തമ്പുരാട്ടിയോട് മത്സരിച്ച് ജയിച്ചത് ഒരാൾ മാത്രമാണ് .

അക്കരയിൽ കളരി എല്ലാവരെയും പഠിപ്പിച്ച അക്കരയിലെ കളരി ഗുരുവായ കിട്ടു മൂപ്പൻ .
മൂപ്പന് അന്ന് നാൽപത്തി എട്ടും തമ്പുരാട്ടിക്ക് വയസ് പതിനെട്ടുമായിരുന്നു പ്രായം .

മൂപ്പനുമായി കളരി നടത്തി കഴുത്തിൽ ഏറ്റ മുള കൊണ്ടുള്ള അടിയിൽ തമ്പുരാട്ടി ബോധ രഹിതയായി വീഴുകയായിരുന്നു .

താഴെ വീണ കളരിക്കാരൻ്റെ കാലോ കയ്യോ ഒടിച്ചിട്ടെ വിജയിച്ച ആൾ വിടാവു എന്ന ഒരു പാരമ്പര്യവും ആ മത്സരത്തിനുണ്ടായിരുന്നു .
എന്നാൽ തമ്പുരാട്ടിയുടെ പ്രായവും തമ്പുരാട്ടിയുടെ മുത്തച്ചൻ വാസു മേനോനോടുള്ള അടുപ്പവും കാരണം കിട്ടുമൂപ്പൻ അതിന് മുതിർന്നില്ലായിരുന്നു .

ശേഷം പിന്നെ തമ്പുരാട്ടിയുടെ കാലമായിരുന്നു .

കിട്ടു മൂപ്പന് പ്രായമായ കാരണം അയാൾ കളരി മത്സരത്തിന് ഇറങ്ങാതെയായി.
എല്ലാ കൊല്ലവും തമ്പുരാട്ടി തന്നെയാണ് ഇക്കരയിലെ കളരി ചാവേറ് .

തമ്പുരാട്ടി ജയിക്കുക മാത്രമല്ല .
അക്കരയിലെ കളരി പഠിച്ച് തെളിഞ്ഞ ആണുങ്ങളുടെ കാലുകളും കൈകളും തല്ലി ഒടിച്ച് അംഗവൈകല്യക്കാരാക്കി മാറ്റിയിരുന്നു .

എല്ലാ കൊല്ലവും അക്കരയിൽ ഒരാൾ അംഗവൈകല്യം വന്ന് വീടിന് മൂലയിൽ ജീവിതം കഴിച്ച് കൂട്ടുന്നത് പതിവായി മാറി .

കളരിയിൽ തോറ്റവന് പിന്നെ പട്ടിയുടെ വില വരെ വീട്ടുകാരും കൊടുക്കില്ലായിരുന്നു .
പല ആൺ കളരിക്കാരുടേയും ജീവിതം തമ്പുരാട്ടി തകർത്തെറിഞ്ഞിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *